ഇന്ധനവില കുറച്ചതുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പരിഹാസം രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പെട്രോള്‍ വില ഇനി ദിവസവും വികസിക്കും എന്നാണ് കേന്ദ്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
ഓരോ ദിവസവും പെട്രോള്‍ വില 0.8 രൂപയും 0.3 രൂപയുമായി കേന്ദ്രം വികസിപ്പിക്കും. ജനങ്ങളെ വിഡ്ഢികളാക്കുന്നത് കേന്ദ്രം അവസാനിപ്പിക്കണം. റെക്കോര്‍ഡ് വിലക്കയറ്റത്തില്‍ നിന്നും ജനങ്ങള്‍ മോചനം അര്‍ഹിക്കുന്നുണ്ട്. രാഹുല്‍ ട്വീറ്റ് ചെയ്തു.
കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും കേന്ദ്രത്തിന്റെ നിലപാടിനെ പരിഹസിച്ചും വിമര്‍ശിച്ചും രംഗത്തെത്തിയിരുന്നു. കൊള്ളമുതല്‍ തിരിച്ച് നല്‍കുന്നത് പോലെയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇന്ധന നികുതി കുറച്ച നടപടിയെന്നാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് പറഞ്ഞത്