സിഡ്നി: പാകിസ്താന് നേരത്തെ ഫൈനലുറപ്പിച്ച ട്വന്റി20 ലോകകപ്പില്‍ എതിരാളികളെ നിര്‍ണയിക്കുന്ന രണ്ടാം സെമിയില്‍ രസംകൊല്ലിയായി മഴയെത്തുമോയെന്ന ആശങ്ക.
ഇന്ത്യ- ഇംഗ്ലണ്ട് മത്സരത്തിനിടെ മഴയെത്തിയേക്കാമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
ഒരു തോല്‍വി മാത്രം നേരിട്ട് ഗ്രൂപ് ചാമ്ബ്യന്മാരായാണ് ഇന്ത്യ സെമിയിലെത്തിയിരുന്നത്. ഇന്ത്യ- പാക് ഫൈനല്‍ സംഭവിക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് നേരത്തെ ഇംഗ്ലീഷ് നായകന് ജോസ് ബട്ലര് പറഞ്ഞിരുന്നു.
മഴക്ക് 20 ശതമാനം സാധ്യതയാണ് പറയുന്നത്. ഇടിമിന്നലും ഉണ്ടായേക്കും. ഉച്ചക്കുശേഷം 15-20 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റും വീശും.
മഴയില്‍ നനഞ്ഞ മൈതാനത്ത് കളി സാധ്യമായില്ലെങ്കില്‍ ഒരു ദിവസം കൂടി അനുവദിക്കും. വെള്ളിയാഴ്ച റിസര്‍വ് ദിനമായി മാറ്റിവെച്ചിട്ടുണ്ട്. വെള്ളിയാഴ്ചയും കളി നടന്നില്ലെങ്കില്‍ ഗ്രൂപ് ചാമ്ബ്യന്മാരെന്ന നിലക്ക് ഇന്ത്യ ഫൈനലിലെത്തും. ഗ്രൂപ് ഒന്നില്‍ ഇംഗ്ലണ്ട് രണ്ടാമന്മാരായാണ് നോക്കൗട്ടിലെത്തിയത്.
അഡ്ലെയ്ഡ് ഓവലിലാണ് കളി. സൂപര്‍ 12ല്‍ അഞ്ചില്‍ നാലു കളിയും ജയിച്ച ഇന്ത്യന്‍ നിരയില്‍ വിരാട് കോഹ്ലിയും (അഞ്ചു കളികളില്‍ 246), സൂര്യകുമാറും (അഞ്ചു കളികളില്‍ 225) പുറത്തെടുത്ത മാസ്മരിക ഇന്നിങ്സുകളാണ് നിര്‍ണായകമായത്. ബൗളര്‍മാരില്‍ അക്സര്‍ പട്ടേല്‍ മാത്രമാണ് കംഗാരു മണ്ണില്‍ കൂടുതല്‍ റണ്‍സ് വിട്ടുനല്‍കിയത്. പകരം യുസ്വേന്ദ്ര ചഹലിന് അവസരം നല്‍കുമോയെന്ന് കാത്തിരുന്ന് കാണണം.