സഞ്ജുവിനായി വമ്പന്മാർ ലക്ഷ്യമിട്ടു ; ക്യാപ്റ്റനാക്കി രാജസ്ഥാന്‍റെ മറുപടി

സഞ്ജു വി സാംസണ്‍ എന്ന മലയാളി ക്രിക്കറ്റര്‍ക്ക് ലഭിച്ച വലിയ അംഗീകാരങ്ങളിലൊന്നാണ് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനാകുകയെന്നത്. നേരത്തെ രാഹുല്‍ ദ്രാവിഡ്, ആജിന്‍ക്യ രഹാനെ എന്നീ ഇന്ത്യന്‍ താരങ്ങള്‍ക്ക് മാത്രമാണ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയിരുന്നത്. ഏതായാലും വമ്പന്‍ ടീമുകള്‍ സഞ്ജുവിന് പിന്നാലെ എത്തിയതോടെയാണ് ക്യാപ്റ്റനാക്കി സഞ്ജുവിനെ നിലനിര്‍ത്താന്‍ രാജസ്ഥാന്‍ തീരുമാനിച്ചത്.

ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ആകാശ് ചോപ്രയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, ചെന്നൈ സൂപ്പര്‍ കിങ്സ് തുടങ്ങിയ ടീമുകള്‍ റെക്കോര്‍ഡ് തുകയുമായി സഞ്ജുവിനെ ലക്ഷ്യമിട്ടതോടെയാണ് രാജസ്ഥാന്‍ മാനേജ്മെന്‍റ് സ്ഥാനക്കയറ്റത്തോടെ മലയാളി താരത്തെ നിലനിര്‍ത്താന്‍ തീരുമാനിച്ചത്. സഞ്ജുവിന് വേണ്ടി ഐപിഎല്ലിലെ വമ്ബന്‍മാരായ രണ്ടു ടീമുകള്‍ രംഗത്തിറങ്ങിയതായുള്ള വിവരം നേരത്തെ തന്നെ തനിക്ക് ലഭിച്ചിരുന്നതായും ആകാശ് ചോപ്ര പറയുന്നു. വിദേശ താരത്തെ ഇനിയും ക്യാപ്റ്റനാക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കാന്‍ രാജസ്ഥാന്‍ റോയല്‍സ് തീരുമാനിച്ചത്. ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്ക്സിനെ ക്യാപ്റ്റനാക്കാന്‍ ആലോചിച്ചിരുന്നെങ്കിലും ഇന്ത്യക്കാരനായ ഒരാള്‍ മതിയെന്ന നിലപാടിലേക്ക് മാനേജ്മെന്‍റ് എത്തുകയായിരുന്നു. വിദേശതാരത്തെ ക്യാപ്റ്റനാക്കിയാല്‍ ടീമിന്‍റെ ഓവര്‍സീസ് സ്ലോട്ടില്‍ 25 ശതമാനം അവിടെ നഷ്ടമാകും. കൂടുതല്‍ വിദേശതാരങ്ങളെ ഇറക്കാനും സാധിക്കാതെ വരും. ഈ സാഹചര്യത്തിലാണ് സ്മിത്തിനെ ഒഴിവാക്കി സഞ്ജുവിനെ ക്യാപ്റ്റനാക്കാന്‍ ടീം തീരുമാനിച്ചത്. 2020 സീസണില്‍ രാജസ്ഥാനുവേണ്ടി ഏറ്റവുമധികം റണ്‍സ് നേടിയത് സഞ്ജു വി സാംസണ്‍ ആയിരുന്നു.14 മത്സരങ്ങളില്‍നിന്ന് 375 റണ്‍സാണ് സഞ്ജു അടിച്ചുകൂട്ടിയത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഫിഫ ലോകകപ്പ്: ഇന്നു മുതല്‍ ടിക്കറ്റെടുക്കാം

ദോഹ: ലോകകപ്പ് പോരാട്ടത്തിലേക്കുള്ള കാത്തിരിപ്പുദിനങ്ങള്‍ രണ്ടു മാസത്തിലും താഴെയെത്തിയതിനു പിന്നാലെ മാച്ച്‌ ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ആരാധകര്‍ക്ക് ഇന്നു മുതല്‍ അവസരം. അവസാനഘട്ടമായ ലാസ്റ്റ് മിനിറ്റ് സെയില്‍ ഖത്തര്‍ സമയം ഉച്ച 12 മണിയോടെ ആരംഭിക്കും....

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 40 രൂപ താഴ്ന്ന് 4,580 രൂപ‍യിലാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച 36,960 രൂപയായിരുന്നു ഒരു പവന്‍...

ലോകത്തിലാദ്യമായി വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഹൗസ് ബോട്ടില്‍ ചികിത്സ ഒരുക്കി ആസ്റ്റര്‍ മെഡ്‌സിറ്റി

ലോക ടൂറിസം ദിനത്തില്‍ ആരോഗ്യരംഗത്ത് പുത്തന്‍ ആശയവുമായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, സെപ്റ്റംബർ 26,2022: ഈ വർഷത്തെ ടൂറിസം ദിനത്തോടനുബന്ധിച്ച് പുതിയ ഉദ്യമത്തിന് തുടക്കം കുറിക്കുകയാണ് ആസ്റ്റർ മെഡ്സിറ്റി. മെഡിക്കൽ ടൂറിസത്തിന് ഏറെ പ്രാധാന്യം...