പി.എസ്.സി പിണറായി സർവീസ് കമ്മീഷനാക്കിയെന്നു ചെന്നിത്തല

പി.എസ്.സി റാങ്ക് ലിസ്​റ്റിൽ ഉൾപ്പെട്ട് ജോലി കാത്തുകഴിയുന്ന നിരവധി ഉദ്യോഗാർഥികളെ തഴഞ്ഞ് പാർട്ടി പ്രവർത്തകരെ സർക്കാർ പിൻവാതിലിലൂടെ നിയമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പബ്ലിക് സർവിസ് കമീഷനെ പിരിച്ചുവിട്ട് പിണറായി സർവിസ് കമീഷനാക്കി.യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഇത്തരം നിയമനങ്ങൾ പുനഃപരിശോധിച്ചു കുറ്റക്കാരെ ശിക്ഷിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

അതേ സമയം, അർഹത മറികടന്ന് രാഷ്ട്രീയ നിയമനങ്ങൾ നടത്തിയതിനു കൂടുതൽ തെളിവുകൾ പുറത്ത് വന്നു. സർക്കാർ സ്ഥാപനമായ സ്കോൾ കേരളയിൽ 55 പേരെ സ്ഥിരപ്പെടുത്താൻ സർക്കാർ നീക്കം നടക്കുന്നുണ്ട്. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിൻറെ സഹോദരി എൻ ഷീജയെ ഉൾപ്പെടെയാണ് നിയമിക്കുന്നത്. ദേശാഭിമാനി ജിവനക്കാരുടെ ഭാര്യമാരും നിയമന പട്ടികയിലുണ്ട്.

സ്ഥിരനിയമനം അടുത്ത മന്ത്രിസഭായോഗത്തിന്റെ പരിഗണനക്ക് വന്നേക്കും. എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് നിയമിതരായ 55 പേർക്കാണ് സ്ഥിരം നിയമനം ലഭിക്കുക. അതെ സമയം യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് നിയമിതരായ 28 പേരെ സ്ഥിരപെടുത്തില്ല.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഡിമെൻഷ്യയെ അറിയുക, അൽഷിമേഴ്സിനെ മനസ്സിലാക്കാം.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. ശ്രീവിദ്യ എൽ കെ,കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ആസ്റ്റർ മിംസ്, കോഴിക്കോട് 2005 ൽ ബ്ലസി സംവിധാനം ചെയ്ത തന്മത്ര എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിലൂടെയായിരിക്കും വലിയ വിഭാഗം മലയാളികളും ഒരു പക്ഷേ...

‘ഞാന്‍ ആരെയും തെറി പറഞ്ഞിട്ടില്ല; അപമാനിച്ചതിന് മറുപടി കൊടുത്തു’: ശ്രീനാഥ് ഭാസി

യൂട്യൂബ് ചാനല്‍ അവതാരകയോട് മോശമായി സംസാരിച്ച സംഭവത്തില്‍ പ്രതികരണവുമായി ശ്രീനാഥ് ഭാസി. താന്‍ ആരെയും തെറിവിളിച്ചിട്ടില്ല, തന്നോട് മോശമായി പെരുമാറിയപ്പോള്‍ സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ നടത്തിയ പ്രതികരണമാണെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു. ചട്ടമ്ബി...

ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി; ട്വ​ന്‍റി-20​യി​ല്‍ ഇ​ന്ത്യ​ക്ക് ആ​റ് വി​ക്ക​റ്റ് ജ​യം

നാ​ഗ്പു​ര്‍: ര​ണ്ടാം ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി​കൊ​ടു​ത്ത് ഇ​ന്ത്യ. മ​ഴ​യെ തു​ട​ര്‍​ന്ന് എ​ട്ട് ഓ​വ​റാ​ക്കി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ ആ​റ് വി​ക്ക​റ്റ് ജ​യം സ്വ​ന്ത​മാ​ക്കി. ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര പ​ര​ന്പ​ര 1-1ല്‍ ​എ​ത്തി....