നടനും സംവിധായകനുമായ രമേഷ് പിഷാരടി കോണ്‍ഗ്രസിലേക്ക്. ഇതിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയില്‍ പിഷാരടി പങ്കെടുക്കും.
ഹരിപ്പാട് ഇന്ന് നടക്കുന്ന സമാപന ചടങ്ങില്‍ അദ്ദേഹം എത്തും. ചെന്നിത്തലയുമായും മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടിയുമായും പിഷാരടി ചര്‍ച്ച നടത്തി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹവും നിലനില്‍ക്കുന്നുണ്ട്.
നേരത്തെ പിഷാരടിയുടെ ഉറ്റ സുഹൃത്ത് ധര്മജന് ബോള്‍ഗാട്ടിയും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തിയിരുന്നു.