കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗിയെ പീഡിപ്പിക്കാൻ ശ്രമിച്ച ജീവനക്കാരനെതിരെ നടപടിയുമായി ആശുപത്രി അധികൃതർ. ആശുപത്രി അധികൃതർ ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. രോഗിയുടെ പരാതിയിൽ നടപടി സ്വീകരിക്കാൻ വൈകിയത് അന്വേഷിക്കുമെന്നും എംഎംസി ആശുപത്രി മാനേജ്മെന്റ് അറിയിച്ചു.
ഇന്നലെ രാത്രി 11.30 യോടെ ആണ് സംഭവം. ഡോക്ടറെ കാണണമെന്ന ആവശ്യവുമായി എത്തിയ രോഗിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ഉപദ്രവിക്കാൻ ശ്രമിക്കുക ആയിരുന്നു. യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. ഇന്ന് രാവിലെയാണ് അത്തോളി പൊലീസ് സ്റ്റേഷനില്‍ ഇത് സംബന്ധിച്ച് പരാതി ലഭിച്ചത്. ഇതിന് മുൻപും യുവതിയെ ജീവനക്കാരൻ ഫോൺ വഴി ശല്യപ്പെടുത്താൻ ശ്രമിച്ചിരുന്നു.