ഭോപ്പാല്‍ : മധ്യപ്രദേശിലെ ബൈതൂല്‍ ജില്ലയില്‍ 13 കാരിയെ ബലാല്‍സംഗം ചെയ്ത ശേഷം ജീവനോടെ കുഴിച്ചുമൂടി. പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം കൃഷിയിടത്തില്‍ ജീവനോടെ കുഴിച്ചിടുകയായിരുന്നു. പെണ്‍കുട്ടിയെ കണ്ടെത്തിയത് കല്ലും സ്ലാബുമെല്ലാം ഇട്ട നിലയില്‍ അബോധാവസ്ഥയിലായ നിലയിലായിരുന്നു.
തുടര്‍ന്ന് കുട്ടിയെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. വിദഗ്ധ ചികില്‍സയ്ക്കായി നാഗ്പൂരിലേക്ക് മാറ്റിയതായി ബൈതുല്‍ പൊലീസ് സൂപ്രണ്ട് സിമാല പ്രസാദ് വ്യക്തമാക്കി. പെണ്‍കുട്ടി മോട്ടോര്‍ പമ്ബ് ഓഫ് ചെയ്യുന്നതിനായി കൃഷിയിടത്തിലേക്ക് പോയതായിരുന്നു.സംഭവത്തില്‍ പിതാവിന്റെ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു