ബലാത്സംഗ കേസില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ എല്ലാ ദിവസവും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
രാവിലെ 9 മണിമുതല്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ എത്താനാണ് കോടതി നിര്‍ദ്ദേശം. ( eldhose kunnappilly highcourt )
കേസ് അന്വേഷണവുമായി എല്‍ദോസ് കുന്നപ്പിള്ളില്‍ സഹകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. എല്‍ദോസ് കുന്നപ്പിള്ളിലിന്റെ മുന്‍കൂര്‍ ജാമ്യം നല്കിയ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. അന്വേഷണവുമായി എംല്‍എ സഹകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.