കൊച്ചിയില്‍ സ്ത്രീധന പീഡന പരാതിയില്‍ വലിയ തോതിൽ വര്‍ധനവ്. കഴിഞ്ഞ ഒരു മാസം കൊണ്ട് ലഭിച്ചത് മുപ്പതോളം പരാതികള്‍ എന്ന സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു.
കഴിഞ്ഞ ആറ് മാസത്തിനിടെ ലഭിച്ചത് 60തോളം പരാതികളാണ്. അത്രയും ആളുകള്‍ മുന്നോട്ട് വന്നിട്ടുണ്ട്. ഇതിനായി പുതിയ ക്യാംപെയിന് ആരംഭിച്ചു.
ആളുകള്‍ പരാതിയുമായി മുന്നോട്ട് വരുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. പരാതികള്‍ ആളുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുമ്പോഴാണ് പ്രശ്നമെന്നും കമ്മീഷണര്‍.