നാളെ മുതല്‍ റേഷന്‍കാര്‍ഡുകള്‍ സ്​മാര്‍ട്ട്​ കാര്‍ഡുകളാകും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ റേ​ഷ​ന്‍​കാ​ര്‍​ഡു​ക​ള്‍ നാ​ളെ മു​ത​ല്‍ സ്​മാര്‍ട്ട്​ കാര്‍ഡ്​ രൂ​പ​ത്തി​ലേ​ക്ക് മാ​റു​ന്നു.

ക​ഴി​ഞ്ഞ സ​ര്‍ക്കാ​ര്‍ കാ​ല​ത്ത് ന​ട​പ്പാ​ക്കി​യ ഇ-​റേ​ഷ​ന്‍ കാ​ര്‍ഡ് പ​രി​ഷ്‌​ക​രി​ച്ചാ​ണ് സ്മാ​ര്‍ട്ട് കാ​ര്‍ഡ് ഇ​റ​ക്കു​ന്ന​ത്. സ്മാ​ര്‍​ട്ട് കാ​ര്‍​ഡ് പു​റ​ത്തി​റ​ങ്ങു​ന്ന​തോ​ടെ ക​ട​ക​ളി​ല്‍ ഇ-​പോ​സ് മെ​ഷീ​നൊ​പ്പം ക്യു.​ആ​ര്‍. കോ​ഡ് സ്‌​കാ​ന​റും വെ​ക്കും. സ്‌​കാ​ന്‍ ചെ​യ്യു​മ്ബോ​ള്‍ വി​വ​ര​ങ്ങ​ള്‍ സ്‌​ക്രീ​നി​ല്‍ തെ​ളി​യും. റേ​ഷ​ന്‍ വാ​ങ്ങു​ന്ന വി​വ​രം ഗു​ണ​ഭോ​ക്താ​വിെന്‍റ മൊ​ബൈ​ലി​ല്‍ ല​ഭി​ക്കു​ന്ന രീ​തി​യി​ലാ​ണ് പ്ര​വ​ര്‍ത്ത​നം. ജ​നു​വ​രി​യോ​ടെ ഈ ​സം​വി​ധാ​നം പൂ​ര്‍​ണ​ത​യി​ലെ​ത്തി​ക്കാ​നാ​ണ് ഭ​ക്ഷ്യ​വ​കു​പ്പിെന്‍റ തീ​രു​മാ​ന​മെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി ജി.​ആ​ര്‍. അ​നി​ല്‍ അ​റി​യി​ച്ചു. കാ​ര്‍ഡ് ഉ​ട​മ​യു​ടെ പേ​ര്, ഫോ​ട്ടോ, ബാ​ര്‍കോ​ഡ് എ​ന്നി​വ ഈ ​റേ​ഷ​ന്‍ കാ​ര്‍ഡിെന്‍റ മു​ന്‍വ​ശ​ത്തു​ണ്ടാ​കും.

പ്ര​തി​മാ​സ വ​രു​മാ​നം, റേ​ഷ​ന്‍ ക​ട ന​മ്ബ​ര്‍, വീ​ട് വൈ​ദ്യു​തീ​ക​രി​ച്ചോ, എ​ല്‍പി.​ജി ക​ണ​ക്​​ഷ​നു​ണ്ടോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ് പി​റ​കി​ല്‍. നി​ല​വി​ലു​ള്ള അ​ഞ്ച് നി​റ​ത്തി​ലും സ്മാ​ര്‍​ട്ട് കാ​ര്‍​ഡു​ക​ള്‍ ല​ഭി​ക്കും. കാ​ര്‍​ഡ് ന​വം​ബ​ര്‍ ര​ണ്ടി​ന് പ്ര​സ് ക്ല​ബി​ല്‍ ഭ​ക്ഷ്യ​മ​ന്ത്രി ജി.​ആ​ര്‍. അ​നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

 

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സാബു ജേക്കബ് പൊതുവേദിയിൽ വെച്ച് തന്നെ അപമാനിച്ചു; വിശദീകരണവുമായി വി.പി ശ്രീനിജിൻ

സാബു ജേക്കബ് പൊതുവേദിയിൽ വെച്ച് തന്നെ നിരവധി തവണ അപമാനിക്കുന്ന പ്രസ്താവന നടത്തിയെന്ന് വി.പി ശ്രീനിജിൻ എംഎൽഎ. ഐക്കര പഞ്ചായത്തിലെ കൃഷി ദിനാഘോഷത്തിലാണ് പരസ്യമായി തന്നെ അപമാനിച്ചത്. പഞ്ചായത്ത് പ്രസിഡന്റടക്കം സദസിലിരിക്കുമ്പോഴായിരുന്നു അപമാനിച്ചത്....

മികച്ച സംവിധായകന്‍ ബേസില്‍; ഏഷ്യന്‍ അവാര്‍ഡ്‌സില്‍ ഇന്ത്യയുടെ അഭിമാനം

മികച്ച സംവിധായകനുള്ള ഈ വര്‍ഷത്തെ ഏഷ്യന്‍ അക്കാദമി അവാര്‍ഡ് ബേസില്‍ ജോസഫിന്. മിന്നല്‍ മുരളി എന്ന ചിത്രത്തിനാണ് പുരസ്‌കാരം. പതിനാറ് രാജ്യങ്ങളിലെ ചിത്രങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്. പുരസ്‌കാരവിവരം തന്റെ സാമൂഹികമാധ്യമത്തിലൂടെ നടനും സംവിധായകനുമായ ബേസിലാണ് അറിയിച്ചത്. സിംഗപ്പൂരില്‍...

പാറശ്ശാല ഷാരോണ്‍ രാജ് കൊലക്കേസില്‍ പോലീസിനെ കുരുക്കിലാക്കി ഒന്നാംപ്രതി ഗ്രീഷ്മയുടെ രഹസ്യമൊഴി

പാറശ്ശാല ഷാരോണ്‍ രാജ് കൊലക്കേസില്‍ പോലീസിനെ കുരുക്കിലാക്കി ഒന്നാംപ്രതി ഗ്രീഷ്മയുടെ രഹസ്യമൊഴി. പോലീസ് നിര്‍ബന്ധിച്ച്‌ കുറ്റസമ്മതം നടത്തിച്ചെന്നാണ് മജിസ്ട്രേറ്റിന് രഹസ്യ മൊഴി നല്‍കിയത്..നെയ്യാറ്റിന്‍കര രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് വിനോദ് ബാബുവിന് മുമ്ബാകെയാണ് രഹസ്യമൊഴി നല്‍കിയത്....