റിപ്പോ-റിവേഴ്സ് റിപ്പോ നിരക്കുകൾ കുറയ്ക്കുന്നത് നിർത്താനൊരുങ്ങി നിർത്താനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നിരക്കുകളില്‍ മാറ്റം വരുത്താതെ മുന്നോട്ട് പോകാനാണ് ആര്.ബി.ഐയുടെ തീരുമാനം. ഡിസംബറിലെ സാമ്പത്തിക അവലോകന യോഗത്തില്‍ ആര്‍ബിഐ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
രാജ്യത്തെ സമ്പത്ത് വ്യവസ്ഥ ദിനംപ്രതി മെച്ചപ്പെടുന്നു എന്ന വിലയിരുത്തലിനെ തുടർന്നാണ് പുതിയ നടപടി. ഒക്ടോബറില്‍ പണപ്പെരുപ്പം ആറര വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 7.61 ശതമാനത്തില്‍ എത്തിയിരുന്നു.നാലാം പാദത്തില്‍ നാണയപ്പെരുപ്പം ആറ് ശതമാനത്തിന് മുകളിലാകും എന്നാണ് പ്രതീക്ഷ. എന്നാൽ കേന്ദ്ര ബാങ്കിന്റെ ഈ നീക്കം ഗുണകരണമല്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനം. വിശേഷ അധികാരം കേന്ദ്രം ഉപയോഗിക്കണമെന്നും നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്.