കൊച്ചി: ”ഇന്ത്യയുടെ ജി 20 പ്രസിഡന്‍സി, രാജ്യത്ത് സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനോടപ്പം സമാധാനവും സാമ്പത്തിക സ്ഥിരതയും നിലനിര്‍ത്തുന്നതിനും സഹായകരമാവും,” റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ഗവര്‍ണര്‍ എം. രാജേശ്വര റാവു അഭിപ്രായപ്പെട്ടു. കൊച്ചിന് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ, സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് സംഘടിപ്പിച്ച ‘ഇന്ത്യയുടെ ജി20 പ്രസിഡന്‍സി: പ്രധാന സാമ്പത്തിക മേഖലയിലെ പ്രശ്നങ്ങളും വെല്ലുവിളികളും’ എന്ന വിഷയത്തില്‍ സംസാരിക്കുകയിരുന്നു അദ്ദേഹം. ചടങ്ങില്‍ സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ പൂര്‍വ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, സര്‍വകലാശാലയിലെ ഗവേഷകര്‍ എന്നിവരുമായി അദ്ദേഹം സംവദിച്ചു. വൈസ് ചാന്‍സലര്‍ ഡോ. കെ. എന്‍. മധുസൂദനന്, പ്രോ-വൈസ് ചാന്‍സലര്‍ ഡോ. പി. ജി. ശങ്കരന്, കുസാറ്റിലെ സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ഡയറക്ടര്‍ ഡോ. ജഗതി രാജ് വി.പി., എസ്എംഎസ് അലുമ്നി അസോസിയേഷന് ഫാക്കല്‍റ്റി കോഓര്‍ഡിനേറ്റര്‍ ഡോ. മനോജ് എഡ്വേര്‍ഡ് , കുസാറ്റ് അലുംനി നെറ്റ്വര്‍ക്ക് സെക്രട്ടറി ഡോ.പി. കെ.ബേബി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.