ഉപഭോക്താക്കളെ ഭീഷണിപ്പെടുത്തി പണം പിരിച്ചു; ബജാജ് ഫിനാൻസിന് 2.50 കോടി രൂപ പിഴ

ആർബിഐയുടെ മാനദണ്ഡങ്ങൾ പാലിക്കാതെ കോവിഡ് കാലത്തും വായ്പാ തിരിച്ചടവിന്റെ പേരിൽ ജനങ്ങളെ ഭീഷണിപ്പെടുത്തിയ ബജാജ് ഫിനാൻസിന് രണ്ടര കോടി രൂപ പിഴ ചുമ്മത്തി. വായ്പക്കാരിൽ നിന്ന് വായ്പ തിരിച്ചുപിടിക്കാനുള്ള നിർബന്ധിത രീതികൾ ഉപയോഗിച്ചതിനും പൊതു മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതിനുമാണ് റിസർവ് ബാങ്ക്, ബജാജ് ഫിനാൻസിന് 2.50 കോടി രൂപ പിഴ ചുമത്തിയിരിക്കുന്നത്.

വായ്പ ശേഖരണ ശ്രമങ്ങളുടെ ഭാഗമായി റിക്കവറി ഏജന്റുമാർ ഉപഭോക്താക്കളെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയെ തുടർന്നാണ് ആർബിഐ നടപടി. കോവിഡ് കാലത്ത് ഏർപ്പെടുത്തിയ മോറട്ടോറിയം നൽകാതെയും അനാവശ്യമായ ചെക്ക് ബൗൺസ് ചാർജ് ഈടാക്കിയും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലായിരുന്നു ബജാജ് ഫിനാൻസിന്റെ പ്രവർത്തനം. പലിശക്ക് മേൽ അമിതമായ പിഴ പലിശയും ഇവർ ഈടാക്കിയിരുന്നു. ഇതിനെതിരെ കേരളത്തിൽ ഉൾപ്പടെ രാജ്യ വ്യാപകമായി പല പ്രതിഷേധവും നടന്നിരുന്നു. ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ ഇവർക്കെതിരെ അധികാരികൾ നടപടികൾ എടുക്കാത്തതിനെതിരെയും ഉപഭോക്താക്കളിൽ നിന്ന് പ്രതിഷേധം ഉയർന്നിരുന്നു. അതിനെ തുടർന്നാണ് നോൺ ബാങ്കിങ് ഫിനാൻസ് കമ്പനികൾ പാലിക്കേണ്ട ചട്ടങ്ങൾ ലംഖിച്ചതിനും തിരിച്ചടിവിനുള്ള തുക ഉപഭോക്താക്കളിൽ നിന്ന് ഭീഷണിപ്പെടുത്തിയതിനും മറ്റ് നിർബന്ധിത മാർഗ്ഗങ്ങളിലൂടെ പണം കൈക്കലാക്കിയതിനും എതിരെ ഇപ്പോൾ ആർബിഐ നടപടി എടുത്തിരിക്കുന്നത്. ഇത് കൂടാതെ ആയിര കണക്കിന് ആളുകൾ രാജ്യത്ത് പലയിടത്തും കോടതികളിലും മറ്റ് അധികാരികളുടെ മുൻപിലും നിയമ പോരാട്ടം തുടരുകയാണ്.

ആർബിഐയുടെ ഈ നടപടി നോൺ ബാങ്കിങ് ഫിനാൻസ് കമ്പനികൾക്കും മൈക്രോ ഫിനാൻസ് കമ്പനികൾക്കും ഒരു പാഠമാകട്ടെ. വായ്പക്കാരെ തീർത്തും ബുദ്ധിമുട്ടിലാക്കുന്ന ഇത്തരക്കാരുടെ പ്രവർത്തനത്തിന് എതിരെ ശക്തമായ നടപടി ഉണ്ടാകും എന്ന് അടിവരയിട്ട് ഉറപ്പിക്കുന്നതാണ് ആർബിഐയുടെ ഈ നീക്കം. അതുകൊണ്ട് തന്നെ ഇങ്ങനെയുള്ള പ്രതിസന്ധിയിൽ അകപ്പെടുന്ന ആളുകളുൽ പരാതി നൽകാൻ മടിക്കേണ്ടതില്ല. കാരണം ഉപഭോക്താക്കൾക്ക് നീതി ലഭിക്കുന്ന തരത്തിലുള്ള നടപടി ആർബിഐയുടെ ഭാഗത്ത് നിന്നും ഇനിയും ഉണ്ടാവുമെന്ന് നമുക്ക് ഉറപ്പിക്കാം.

 

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

മുഖ്യമന്ത്രിയുടെ യൂറോപ്യന്‍ പര്യടനത്തിന് വീഡിയോ, ഫോട്ടോ കവറേജിനായി മാത്രം ഏഴു ലക്ഷം രൂപ ചിലവ്

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും അടങ്ങിയ സംഘം ഇന്ന് രാത്രി യൂറോപ്യന്‍ സന്ദര്‍ശനത്തിനായി യാത്രതിരിക്കും. യൂറോപ്യന്‍ പര്യടനത്തിന് വീഡിയോ ഫോട്ടോ ചിത്രീകരണത്തിനായി വന്‍തുകയാണ് വകയിരുത്തിയിരിക്കുന്നത്. വീഡിയോ, ഫോട്ടോ കവറേജിനായി മാത്രം ഏഴു ലക്ഷം രൂപയാണ് സര്‍ക്കാര്‍...

റോഷാക്ക് ഒക്ടോബര്‍ 7 ന് തിയേറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന നിസ്സാം ബഷീര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം റോഷാക്ക് ഒക്ടോബര്‍ ഏഴാം തീയതി തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി ക്ലീന്‍ യു എ സര്‍ട്ടിഫിക്കറ്റ് ആണ്...

സാ​ള്‍​ട്ട് വെ​ടി​ക്കെ​ട്ടി​ല്‍ പാ​ക്കി​സ്ഥാ​നെ ത​ക​ര്‍​ത്ത് ഇം​ഗ്ല​ണ്ട്

ലാ​ഹോ​ര്‍: പാ​ക്കി​സ്ഥാ​നെ​തി​രാ​യ ആ​റാം ട്വ​ന്‍റി-20​യി​ല്‍ ത​ക​ര്‍​പ്പ​ന്‍ ജ​യം സ്വ​ന്ത​മാ​ക്കി ഇം​ഗ്ല​ണ്ട്. ഫി​ലി​പ്പ് സാ​ള്‍​ട്ടി​ന്‍റെ(41 പ​ന്തി​ല്‍ 87*) മി​ക​വി​ലാ​ണ് പാ​ക്കി​സ്ഥാ​ന്‍ ഉ​യ​ര്‍​ത്തി​യ 170 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ഇം​ഗ്ല​ണ്ട് അ​നാ​യാ​സം മ​റി​ക​ട​ന്ന് പ​ര​മ്ബ​ര​യി​ല്‍ ഒ​പ്പ​മെ​ത്തി​യ​ത്. നേ​ര​ത്തെ, ടോ​സ് ന​ഷ്ട​പ്പെ​ട്ട്...