ചർച്ചയ്ക്ക് തയ്യാർ; ഉമ്മൻ ചാണ്ടിയുടെ പ്രസ്‌താവനയെ സ്വാഗതം ചെയ്‌ത്‌ കെ സുധാകരൻ

ചർച്ചയ്ക്ക് തയ്യാറെന്ന ഉമ്മൻ ചാണ്ടിയുടെ പ്രസ്‌താവനയെ സ്വാഗതം ചെയ്‌ത്‌ കെ സുധാകരൻ. അഭിപ്രായ പ്രകടനം കോൺഗ്രസ്സിനെ ദുർബലമാക്കരുത്. നേതാക്കളുമായി ഏത് സമയത്തും ചർച്ചയ്ക്ക് തയ്യാറെന്ന് കെ സുധാകരൻ അറിയിച്ചു. പരിഹരിക്കാത്ത പ്രശ്‌നങ്ങളില്ല പരസ്യ പ്രസ്‌താവനകൾ അവസാനിക്കാനും അദ്ദേഹം പറഞ്ഞു.

പരസ്യ പ്രതികരണങ്ങള്‍ കോണ്‍ഗ്രസിനെ തളര്‍ത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അഭിപ്രായ ഭിന്നത ഉണ്ടാവല്‍ ജനാധിപത്യത്തിന്റെ പ്രത്യേകതയാണ്. അഭിപ്രായ പ്രകടനം പാര്‍ട്ടിക്കകത്ത് മാത്രം ഒതുക്കും. അച്ചടക്കമില്ലാത്ത പാര്‍ട്ടിക്ക് നിലനില്‍പ്പുണ്ടാവില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. മുതിര്‍ന്ന നേതാക്കളുടെ പരസ്യ വിമര്‍ശനം തുടരുന്നതിനിടെ മുന്നറിയിപ്പുമായി രംഗത്തെത്തുകയായിരുന്നു സുധാകരന്‍.

പാര്‍ട്ടിയെ വളര്‍ത്താനാവണം വിയര്‍പ്പൊഴുക്കേണ്ടതെന്നും കെ സുധാകരന്‍ വ്യക്തമാക്കി. അഭിപ്രായ ഭിന്നത ഉണ്ടാവല്‍ ജനാധിപത്യത്തിന്റെ പ്രത്യേകതയാണ്. അഭിപ്രായ പ്രകടനം നടത്തി പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കരുതെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു. ഇന്നലെ രമേശ് ചെന്നിത്തല കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ചതിന് പിന്നാലെയാണ് കെ സുധാകരന്റെ മുന്നറിയിപ്പ്.

അതേസമയം ചർച്ചകൾക്കായി ആരെങ്കിലും മുൻകൈ എടുത്താൽ സഹകരിക്കുമെന്നും തിങ്കളാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തിൽ പങ്കെടുക്കുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. കേരളത്തിലെ കോൺഗ്രസിലെ പ്രശ്നങ്ങളിൽ സോണിയാ ഗാന്ധി നേരിട്ട് ഇപെടണമെന്നാണ് ഗ്രൂപ്പുകൾ ആവശ്യപ്പെടുന്നത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സിബിഎസ്‌ഇ ബോര്‍ഡ് പരീക്ഷാത്തീയതി അടുത്തയാഴ്ച

ന്യൂഡല്‍ഹി: 2023-24 അധ്യയന വര്‍ഷത്തെ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാത്തീയതികള്‍ അടുത്തയാഴ്ച പ്രസിദ്ധീകരിക്കും. റെഗുലര്‍ സ്‌കൂളുകളിലെ 10-ാം ക്ലാസ് ഇന്റേണല്‍, 12-ാം ക്ലാസ് പ്രാക്ടിക്കല്‍ പരീക്ഷകളുടെ തീയതിയാണ് ആദ്യം പ്രഖ്യാപിക്കുക. ഇവ അടുത്ത വര്‍ഷം...

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സർക്കാർ

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സംസ്ഥാന സർക്കാർ. സാമൂഹികാഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനം കേന്ദ്രാനുമതിക്ക് ശേഷം. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കി. ഭൂമി ഏറ്റെടുക്കാൻ ചുമതലപ്പെടുത്തിയ ഉദ്യോഗദസ്ഥരെ തിരിച്ചുവിളിച്ചു. ഉദ്യോഗസ്ഥരെ മറ്റ് അത്യാവശ്യ പദ്ധതികളിലേക്ക്...

ഖത്തർ ലോകകപ്പ്: സ്പെയിനും ജർമനിയും സമനിലയിൽ പിരിഞ്ഞു

ലോകകപ്പിലെ ത്രില്ലെർ പോരാട്ടത്തിൽ സമനിലയിൽ പിരിഞ്ഞു സ്പെയിനും ജർമനിയും. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനില പിടിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷം 62 ആം മിനിറ്റിൽ അൽവാരോ...