ചാംപ്യന്‍സ് ലീഗ്; ലിവര്‍പൂളിനെ പുറത്താക്കി റയല്‍ മാഡ്രിഡ് സെമിയില്‍

ആന്‍ഫീല്‍ഡ്: ആന്‍ഫീല്‍ഡില്‍ രണ്ടാം പാദത്തില്‍ ഭാഗ്യം തുണയ്ക്കുമെന്ന ലിവര്‍പൂളിന്റെ പ്രതീക്ഷ തെറ്റി. ആദ്യപാദത്തിലെ ജയത്തിന്റെ പിന്‍ബലത്തില്‍ റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ് സെമിയില്‍ പ്രവേശിച്ചു. ഇന്ന് നടന്ന രണ്ടാം പാദത്തില്‍ ലിവര്‍പൂള്‍ താരങ്ങളെ ഗോളടിക്കാന്‍ വിടാതെ വന്‍ പ്രതിരോധം തീര്‍ത്താണ് റയലിന്റെ സെമി പ്രവേശനം. ചെമ്ബടയെ ഗോള്‍ രഹിത സമനിലയില്‍ പിടിച്ചുകെട്ടിയാണ് സിദാന്റെ ശിഷ്യന്‍മാര്‍ സെമി ടിക്കറ്റെടുത്തത്. ആദ്യപാദത്തില്‍ 3-1ന് ജയിച്ച റയല്‍ ലിവര്‍പൂളിനെ എല്ലാ അര്‍ത്ഥത്തിലും പിടിച്ചുകെട്ടുകയായിരുന്നു. 15 ഓളം ഷോട്ടുകള്‍ ലിവര്‍പൂള്‍ ഉയര്‍ത്തെങ്കിലും അത് എല്ലാം റയല്‍ തട്ടിമാറ്റി. സെമിയില്‍ ചെല്‍സിയാണ് റയലിന്റെ എതിരാളി.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

പഞ്ചാബില്‍ കുഴല്‍ക്കിണറില്‍ വീണ 6 വയസ്സുകാരന്‍ മരിച്ചു

  ബെയ്‌റാംപൂര്‍: പഞ്ചാബിലെ ബെയ്‌റാംപൂരില്‍ 300 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ ആറ് വയസ്സുകാരന്‍ മരിച്ചു. തെരുവുനായ്ക്കള്‍ വിടാതെ പിന്തുടര്‍ന്ന് ഓടുമ്ബോഴാണ് ഋത്വിക് എന്ന കുട്ടി കുഴല്‍ക്കിണറിലേക്ക് പതിച്ചത്. ഒമ്ബത് മണിക്കൂറിനു ശേഷമാണ് പുറത്തെടുക്കാനായത്. 65 മീറ്റര്‍ താഴെ...

പെട്രോള്‍ വില ഇനി ദിവസവും വികസിക്കും; കേന്ദ്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ഇന്ധനവില കുറച്ചതുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പരിഹാസം രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പെട്രോള്‍ വില ഇനി ദിവസവും വികസിക്കും എന്നാണ് കേന്ദ്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ...

തൊഴിലധിഷ്ഠിത മാസീവ്  ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്്‌സുകള്‍ വികസിപ്പിച്ച് കുസാറ്റ്

  കൊച്ചി: സമൂഹത്തിലെ എല്ലാ ആളുകളിലേക്കും പ്രത്യേകിച്ച്് ഏറ്റവും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്് അവരുടെ അറിവിന്റെ ചക്രവാളങ്ങള്‍ വിശാലമാക്കുന്നതിനും മികച്ച അദ്ധ്യാപന-പഠന വിഭവങ്ങളിലേക്കുള്ള പ്രവേശനത്തിനും സവിശേഷമായ ഒരു വിദ്യാഭ്യാസ അവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി...