സ്പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് ലീഗിന്റെ ക്വാർട്ടർ ഫൈനലില്‍. ഇറ്റാലിയൻ ക്ലബ് അറ്റ്ലാന്റയെ 3-1 തോല്‍പ്പിച്ചാണ് റയല്‍ ക്വാർട്ടറില്‍ കടന്നത്.
ഇരുപാദങ്ങളിലായി 4-1ന് ആണ് റയലിന്റെ ജയം. കളിയുടെ 34-ാം മിനിറ്റിൽ കരിം ബെൻസേമയും 60-ാം മിനിറ്റിൽ സെർജിയോ റാമോസും 84-ാം മിനിറ്റിൽ മാർക്കോ അസെൻസിയോയും റയലിന് വേണ്ടി ഗോൾ നേടി.
മോഷന്‍ ഗ്ലാഡ്ബാഷിനെ തോൽപ്പിച്ച മാഞ്ചസ്റ്റർ സിറ്റിയും ക്വാർട്ടറിൽ എത്തി ഇരുപാദങ്ങളിലായി 4-0ന് ആണ് സിറ്റിയുടെ ജയം.