റിയല്‍മി ക്യു 2 ഉടന്‍ തന്നെ ഇന്ത്യയില്‍ അവതരിപ്പിക്കും.ഇന്ത്യയിലെ റിയല്‍മി ക്യു 2 സ്മാര്‍ട്ഫോണിന്റെ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, 4 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിന് സിഎന്‍വൈ 1,299 (ഏകദേശം 14,600 രൂപ), 6 ജിബി + 128 ജിബി സ്റ്റോറേജ് മോഡലിന് സിഎന്‍വൈ 1,399 (ഏകദേശം 15,800 രൂപ) തുടങ്ങിയ വിലകളില്‍ ഈ ഫോണ്‍ ലോഞ്ച് ചെയ്തു.
ഡ്യുവല്‍ നാനോ സിം വരുന്ന റിയല്‍മി ക്യു 2 ആന്‍ഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നു. 120 ഹെര്‍ട്സ് റിഫ്രഷ് രാട്ടിനൊപ്പം 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി + (1,080×2,400 പിക്സല്‍) ഡിസ്പ്ലേയാണ് ഇതില്‍ വരുന്നത്. 6 ജിബി വരെ റാമിനൊപ്പം ഒക്ടാകോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 800 യു SoC പ്രോസസറാണ് ഈ സ്മാര്‍ട്ട്ഫോണിന്റെ കരുത്ത്. ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പില്‍ 48 മെഗാപിക്സല്‍ പ്രൈമറി സെന്‍സറും എഫ് / 1.8 ലെന്‍സും ഉള്‍ക്കൊള്ളുന്നു.