മാവേലി എക്സ്പ്രസ് ട്രെയിനില്‍ യാത്രക്കാരനെ പൊലീസ് ഉദ്യോഗസ്ഥന് മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് എസിപി റിപ്പോര്‍ട്ട്. യാത്രക്കാരന് മദ്യപിച്ച് സ്ത്രീകളെ ശല്യം ചെയ്തിരുന്നു. ടി ടി ഇ യുടെ ആവശ്യപ്രകാരമാണ് പൊലീസ് ഇടപെട്ടത്. എന്നാല്‍, ഇയാളെ വൈദ്യപരിശോധന നടത്താതിരുന്നതും കേസ് രജിസ്റ്റര്‍ ചെയ്യാതിരുന്നതും പിഴവാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ട്രെയിനില്‍ യുവാവിനെ പൊലീസ് മര്‍ദിച്ച സംഭവത്തില്‍ എഎസ്ഐക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. എഎസ്ഐ എംസി പ്രമോദിനെ റെയില്‍വേയില്‍ നിന്ന് മാറ്റും. ഇയാള്‍ക്കെതിരെ റെയില്‍വേ എസ്പി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോയ മാവേലി എക്സ്പ്രസ് ഇന്നലെ രാത്രി തലശ്ശേരി പിന്നിട്ടപ്പോഴായിരുന്നു സംഭവം. യാത്രക്കാരന് മദ്യപിച്ച് ബഹളമുണ്ടാക്കുകയും യാത്രക്കാരോട് മോശമായി പെരുമാറുകയും ചെയ്തുവെന്ന് പോലീസും മറ്റ് യാത്രക്കാരും പറഞ്ഞിരുന്നു.
സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന് കേസെടുത്തിരുന്നു. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്കാന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്