പിടിച്ചെടുത്തത് ആറ് ഗ്രാം നിരോധിത മയക്കുമരുന്ന്: ആര്യനെതിരെ എന്‍ സി ബി

ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസില്‍ നിര്‍ണായക കണ്ടെത്തല്‍. ലഹരി മരുന്ന് കേസില്‍ പിടിയിലായ ആര്യന്‍ ഖാന്‍ താന്‍ ലഹരി( കന്നബിസ്) ഉപയോഗിക്കുമെന്ന് സമ്മതിച്ചതായ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ആര്യനോടൊപ്പമുണ്ടായിരുന്ന സുഹൃത്ത് അര്‍ബാസ് മെര്‍ച്ചന്റ് തന്റെ ഷൂസില്‍ ആറ് ഗ്രാം നിരോധിത മയക്കുമരുന്ന് സൂക്ഷിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പന്‍ച്നാമ എന്നറിയപ്പെടുന്ന എന്‍ സി ബി യുടെ ദൃക്സാക്ഷി വിവരണത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ക്രൂയിസിലെ റെയ്ഡിനിടെ എന്‍ സി ബി ആര്യനെയും അര്‍ബാസിനെയും സമീപിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന ദൃക്സാക്ഷിയുടെ വിവരണമാണ് പന്‍ച്നാമ.

ഇരുവരെയും ഗസറ്റഡ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ പരിശോധന നടത്താന്‍ എന്‍ സി ബി തയ്യാറായെങ്കിലും ഇവര്‍ നിരസിക്കുകയായിരുന്നു. തുട‌ര്‍ന്ന് ഏതെങ്കിലും ലഹരി വസ്തുക്കള്‍ കൈവശമുണ്ടോയെന്ന എന്‍ സി ബിയുടെ ചോദ്യത്തില്‍ അര്‍ബാസ് സ്വമേധയ തന്റെ ഷൂസില്‍ നിന്നും ലഹരി മരുന്ന് പുറത്തെടുക്കുകയായിരുന്നു. തുടര്‍ന്നുള്ള പരിശോധനയില്‍ ഇത് ലഹരി മരുന്നായ ചരസ് ആണെന്ന് തെളി‌ഞ്ഞു. താന്‍ ആര്യനോടൊപ്പം ലഹരി മരുന്ന് ഉപയോഗിക്കാറുണ്ടെന്നും ആഡംബര കപ്പലിനുള്ളില്‍ ഇത് ഉപയോഗിക്കാന്‍ തീരുമാനിച്ചിരുന്നതായും അര്‍ബാസ് എന്‍ സി ബിയോട് വെളിപ്പെടുത്തി. തങ്ങള്‍ കപ്പലിനുള്ളില്‍ ലഹരി ഉപയോഗിക്കാന്‍ പദ്ധതിയിട്ടിരുന്നതായി ആര്യനും സമ്മതിച്ചിരുന്നു

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സ്തനാര്‍ബുദം ചികിത്സിച്ച് ഭേദമാക്കാം

ഡോ.രമ്യ ബിനേഷ് കൺസൽട്ടൻറ് ഗൈനക് ഓങ്കോ സർജറി, ആസ്റ്റർ വുമൺ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റൽ കോട്ടക്കൽ മലപ്പുറം സ്തനാര്‍ബുദം എളുപ്പത്തില്‍ തിരിച്ചറിയാവുന്നതാണെന്നറിയാത്തവര്‍, ഏറ്റവും ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കാവുന്നതാണെന്നറിയാത്തവര്‍, സ്തനാര്‍ബുദം തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചറിയാത്തവര്‍ പുതിയ കാലത്ത് വളരെ...

വടക്കഞ്ചേരി ബസ് അപകടം: മരണം ഒമ്ബത് ആയി, 12 പേര്‍ക്ക് ഗുരുതര പരിക്ക്

പാ​​​ല​​​ക്കാ​​​ട്: വടക്കഞ്ചേരിയില്‍ ​​​​കെ.എ​​​സ്.​​​ആ​​​ര്‍.​​​ടി.​​സി​​​ ​​​ബ​​​സി​​​ന് ​​​പി​​​ന്നി​​​ല്‍​​​ ​​​ടൂ​​​റി​​​സ്റ്റ് ​​​ബ​​​സ് ​​​ഇ​​​ടി​ച്ചു​ണ്ടായ അ​പ​ക​ട​ത്തി​ല്‍​ ​മരണം ഒമ്ബതായി. പാ​​​ല​​​ക്കാ​​​ട് ​​​വ​​​ട​​​ക്ക​​​ഞ്ചേ​​​രി​​​ ​​​അ​​​ഞ്ചു​​​മൂ​​​ര്‍​​​ത്തി​​​ ​​​മം​​​ഗ​​​ലം​​​ ​​​കൊ​​​ല്ല​​​ത്ത​​​റ​​​ ​​​ബ​​​സ്റ്റോ​​​പ്പി​​​ന് ​​​സ​​​മീ​​​പ​​​ത്ത് ​​​അര്‍ദ്ധരാത്രി​​​ 12.30​​​ ​​​ഓ​​​ടെ​​​യാ​​​ണ് ​​​സം​​​ഭ​​​വം.​​​ എറണാകുളം ​മു​​​ള​​​ന്തു​​​രു​​​ത്തി​​​ ​​​വെട്ടിക്കല്‍...

ആമിറിന്റെ ലാല്‍ സിങ് ഛദ്ദ നെറ്റ്ഫ്ളിക്സില്‍ എത്തി

വമ്ബന്‍ പ്രതീക്ഷകളുമായി തിയറ്ററില്‍ എത്തിയ ചിത്രമായിരുന്നു ആമിര്‍ ഖാന്റെ ലാല്‍ സിങ് ഛദ്ദ. ക്ലാസിക് സിനിമയായ ഫോറസ്റ്റ് ​ഗമ്ബിന്റെ റീമേക്കായി എത്തിയ ചിത്രത്തിന് വന്‍ പരാജയമാണ് നേരിടേണ്ടി വന്നത്. ബോക്സ് ഓഫിസില്‍ തകര്‍ന്നടിഞ്ഞതിനൊപ്പം ആമിര്‍...