കേരളത്തില്‍ നിന്നുള്ളവര്‍ക്ക് അഞ്ച് സംസ്ഥാനങ്ങളില്‍ നിയന്ത്രണം

കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ഇവിടെ നിന്നുള്ള യാത്രകാര്‍ക്ക് അഞ്ച് സംസ്ഥാനങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഡല്‍ഹി, കര്‍ണാടക, ഉത്തരാഖണ്ഡ്, മണിപ്പുര്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് കേരളത്തില്‍നിന്നുള്ളവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ഉള്ളവര്‍ക്ക് മാത്രമെ ഈ സംസ്ഥാനങ്ങളിലേക്ക് കടക്കുവാന്‍ കഴിയുകയുള്ളു.

ഡല്‍ഹിയിലേയ്ക്ക് വിമാനം, ട്രെയിന്‍, ബസ് എന്നീ മാര്‍ഗങ്ങളില്‍ എത്തുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളിലുള്ള ആര്‍ടി-പിസിആര്‍ പരിശോധനാ ഫലം നെഗറ്റീവ് ആണെന്നുള്ള റിപ്പോര്‍ട്ട് ഉണ്ടെങ്കിലേ പ്രവേശനം അനുവദിക്കൂ. റോഡ് മാര്‍ഗം മറ്റു വാഹനങ്ങളില്‍ എത്തുന്നവരെ ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച മുതല്‍ മാര്‍ച്ച്‌ 15 വരെയാണ് ഈ നിയന്ത്രണം. ഇതു സംബന്ധിച്ച ഉത്തരവ് ഇന്ന് ഇറങ്ങും.

കര്‍ണാടകവും കേരളത്തില്‍നിന്നുള്ളവര്‍ക്ക് നിയന്ത്രണം ശക്തമാക്കിയിട്ടുണ്ട്. ആര്‍.ടി.പി.സി.ആര്‍. പരിശോധനാഫലം നെഗറ്റീവായവരെ മാത്രമേ മംഗളൂരുവിലേക്ക് കടത്തിവിടൂ എന്ന് ദക്ഷിണ കന്നഡ അധികൃതര്‍ അറിയിച്ചു. കേരളത്തില്‍നിന്ന് കര്‍ണാടകത്തിലേക്കുള്ള എല്ലാ അതിര്‍ത്തിയും അടയ്ക്കുമ്ബോഴും കാസര്‍കോട്-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ വ്യാഴാഴ്ച മുതലേ ഇത് കര്‍ശനമാക്കൂ.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

നിര്‍ധനരുടെ ഹൃദ്രോഗ ചികിത്സയ്ക്കായി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രത്യേക സഹായ പദ്ധതി

കൊച്ചി -- സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി ആസ്റ്റര്‍ വോളന്റിയേഴ്‌സിന്റെ സഹകരണത്തോടെ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രത്യേക ഹൃദ്രോഗ ചികിത്സാ സംവിധാനം ഒരുക്കിയിരിക്കുന്നു. ഹൃദ്രോഗചികിത്സയില്‍ പ്രധാനപ്പെട്ട ആന്‍ജിയോഗ്രാം കേവലം 7500 രൂപയ്ക്കും ശേഷം ആന്‍ജിയോപ്ലാസ്റ്റി ആവശ്യമായി...

ഐ പി ൽ ബാംഗ്ലൂർ ഗുജറാത്ത് പോരാട്ടം ;ബാംഗ്ലൂരിന് ജയം അനിവാര്യം

ഐപിഎല്ലിൽ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റൻസ് ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. ബാംഗ്ലൂരിനെതിരായ ജയ പരമ്പര തുടരാനാണ് ഹാർദിക് പാണ്ഡ്യയും കൂട്ടരും ഇന്നിറങ്ങുന്നത്. എന്നാൽ റോയൽ ചലഞ്ചേഴ്‌സിന് പ്ലേ ഓഫ് സാധ്യത...

പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി

രാജ്യത്തെ സാധാരണക്കാർക്ക് പ്രതിസന്ധിയായി പാചക വാതക സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. ഗാർഹിക സിലിണ്ടറിന് 3.50 പൈസയാണ് കൂട്ടിയത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് ഇതോടെ 1110 രൂപയായി. വാണിജ്യ സിലിണ്ടറിന് 7...