ഋഷിരാജ് സിംഗ് ഇന്ന് പടിയിറങ്ങുന്നു

സംസ്ഥാന ജയിൽ ഡി.ജി.പി. ഋഷിരാജ് സിംഗ് ഇന്ന് വിരമിക്കും. രാ​​ജ​​സ്ഥാ​​ന്‍ സ്വ​​ദേ​​ശി​​യാ​​യ ഋ​​ഷി​​രാ​​ജ് സിം​​ഗ് 1985 ബാ​​​ച്ച്‌ ഐ​​​പി​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാണ്. രാവിലെ 7.45 ന് യാത്രയയപ്പ് പരേഡ് നല്‍കി. പു​​​ന​​​ലൂ​​​ര്‍ എ​​​.എ​​​സ്.പി​​​യാ​​​യാ​​​ണ് അദ്ദേഹം സ​​​ര്‍​​​വീ​​​സ് തു​​​ട​​​ങ്ങി​യത്. ജയില്‍ ഡിജിപി, ട്രാന്‍സ്‌പോട്ട് കമ്മീഷണര്‍ തുടങ്ങി നിരവധി പ്രധാന തസ്തികകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 24ാം വയസ്സിലാണ് അദ്ദേഹം കേരളത്തില്‍ എത്തുന്നത്.

ഗ​​​താ​​​ഗ​​​ത ക​​​മ്മി​​​ഷ​​​ണ​​​റാ​​​യിരി​​​ക്കെ ന​​​ട​​​പ്പാ​​​ക്കി​​​യ പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ളും പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളും റോ​​​ഡ​​​പ​​​ക​​​ട​​​ങ്ങ​​​ള്‍ കു​​​റ​​​യ്ക്കാ​​​ന്‍ ഉ​​​പ​​​ക​​​രി​​​ച്ചു. സീ​​​റ്റ്ബെ​​​ല്‍​​​റ്റും, ഹെ​​​ല്‍​​​മ​​​റ്റും യാ​​​ത്ര​​​ക്കാ​​​ര്‍ ശീ​​​ല​​​മാ​​​ക്കി​​​യ​​​തും ഗ​​​താ​​​ഗ​​​ത ക​​​മ്മീഷ​​​ണ​​​റാ​​​യി​​​രു​​​ന്ന ഋഷിരാജ് സിംഗിന്റെ ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ത്തു​​​ട​​​ര്‍​​​ന്നാ​​​ണ്.സി.ബി.ഐ ജോയിന്‍റ്​ ഡയറക്ടറായി മഹാാരഷ്ട്രയിലും ജോലി ചെയ്തിട്ടുണ്ട്. കു​​​ട്ടി​​​ക​​​ള്‍​​​ക്കി​​​ട​​​യി​​​ലെ ല​​​ഹ​​​രി ഉ​​​പ​​​യോ​​​ഗ​​​ത്തി​​​നെ​​​തി​​​രേ അ​​​ദ്ദേ​​​ഹം നി​​​ര​​​വ​​​ധി ലേ​​​ഖ​​​ന​​​ങ്ങ​​​ളെഴുതുകയും, ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കുകയും ചെയ്തിട്ടുണ്ട്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ച്ചി, കോ​​​ഴി​​​ക്കോ​​​ട് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ ക​​​മ്മീ​​​ഷ​​​ണ​​​റാ​​​യി​​​രി​​​ക്കേ അ​​​ദ്ദേ​​​ഹം ന​​​ട​​​ത്തി​​​യ ഗു​​​ണ്ടാ വി​​​രു​​​ദ്ധ പ്ര​​​വ​​​ര്‍​​​ത്ത​​​നം അ​​​ട​​​ക്കം നിരവധി സേവനങ്ങൾ ഏ​​​റെ ശ്രദ്ധയാർജ്ജിച്ചിട്ടുണ്ട്. കേരളത്തിലെ ജനകീയനായ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. വിരമിച്ച ശേഷവും കേരളത്തിൽ തുടരാനാണ് ഇദ്ദേഹത്തിന് താൽപര്യം. വിരമിച്ചതിന് ശേഷം ഏതെങ്കിലും പോസ്റ്റില്‍ അദ്ദേഹത്തെ സര്‍ക്കാര്‍ നിയമിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സാബു ജേക്കബ് പൊതുവേദിയിൽ വെച്ച് തന്നെ അപമാനിച്ചു; വിശദീകരണവുമായി വി.പി ശ്രീനിജിൻ

സാബു ജേക്കബ് പൊതുവേദിയിൽ വെച്ച് തന്നെ നിരവധി തവണ അപമാനിക്കുന്ന പ്രസ്താവന നടത്തിയെന്ന് വി.പി ശ്രീനിജിൻ എംഎൽഎ. ഐക്കര പഞ്ചായത്തിലെ കൃഷി ദിനാഘോഷത്തിലാണ് പരസ്യമായി തന്നെ അപമാനിച്ചത്. പഞ്ചായത്ത് പ്രസിഡന്റടക്കം സദസിലിരിക്കുമ്പോഴായിരുന്നു അപമാനിച്ചത്....

മികച്ച സംവിധായകന്‍ ബേസില്‍; ഏഷ്യന്‍ അവാര്‍ഡ്‌സില്‍ ഇന്ത്യയുടെ അഭിമാനം

മികച്ച സംവിധായകനുള്ള ഈ വര്‍ഷത്തെ ഏഷ്യന്‍ അക്കാദമി അവാര്‍ഡ് ബേസില്‍ ജോസഫിന്. മിന്നല്‍ മുരളി എന്ന ചിത്രത്തിനാണ് പുരസ്‌കാരം. പതിനാറ് രാജ്യങ്ങളിലെ ചിത്രങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്. പുരസ്‌കാരവിവരം തന്റെ സാമൂഹികമാധ്യമത്തിലൂടെ നടനും സംവിധായകനുമായ ബേസിലാണ് അറിയിച്ചത്. സിംഗപ്പൂരില്‍...

പാറശ്ശാല ഷാരോണ്‍ രാജ് കൊലക്കേസില്‍ പോലീസിനെ കുരുക്കിലാക്കി ഒന്നാംപ്രതി ഗ്രീഷ്മയുടെ രഹസ്യമൊഴി

പാറശ്ശാല ഷാരോണ്‍ രാജ് കൊലക്കേസില്‍ പോലീസിനെ കുരുക്കിലാക്കി ഒന്നാംപ്രതി ഗ്രീഷ്മയുടെ രഹസ്യമൊഴി. പോലീസ് നിര്‍ബന്ധിച്ച്‌ കുറ്റസമ്മതം നടത്തിച്ചെന്നാണ് മജിസ്ട്രേറ്റിന് രഹസ്യ മൊഴി നല്‍കിയത്..നെയ്യാറ്റിന്‍കര രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് വിനോദ് ബാബുവിന് മുമ്ബാകെയാണ് രഹസ്യമൊഴി നല്‍കിയത്....