പരിശീലനത്തിന് ഇറങ്ങി രോഹിത് ശര്‍മ, മുംബൈ ആരാധകർ ആവേശത്തിൽ


പരിക്കിനെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ച്‌ മത്സരങ്ങളായി കളത്തിന് പുറത്ത് നില്‍ക്കുന്ന മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ പ്ലേ ഓഫ് മത്സരത്തില്‍ ടീമിലേക്ക് തിരിച്ചെത്തുമെന്ന് സൂചന. കഴിഞ്ഞ ദിവസം താന്‍ പരിശീലനം നടത്തുന്നതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ രോഹിത് പങ്കു വെച്ചതോടെയാണ് മുംബൈ നായകന്‍ ഇത്തവണത്തെ ഐപിഎല്ലില്‍ തിരിച്ചുവരുമെന്നുള്ള സൂചനകള്‍ പുറത്ത് വന്നത്.

നേരത്തെ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ നടന്ന മുംബൈയുടെ മത്സരത്തിനിടെയായിരുന്നു രോഹിതിന് പരിക്കു പറ്റിയത്. പിന്‍ തുട ഞരമ്ബിനേറ്റ പരിക്ക് അല്പം കലശലായതിനെത്തുടര്‍ന്ന് രോഹിതിന് പിന്നീട് മുംബൈയുടെ മത്സരങ്ങളില്‍ കളിക്കാനായിരുന്നില്ല‌. രോഹിതിന്റെ അഭാവത്തില്‍ കീറണ്‍ പൊള്ളാര്‍ഡ് ആയിരുന്നു ഈ മത്സരങ്ങളില്‍ മുംബൈയെ നയിച്ചത്.
അതേ സമയം പരിക്ക് മാറി പരിശീലനം പുനരാരംഭിച്ചെങ്കിലും ഇന്ന് സണ്‍ റൈസേഴ്സ് ഹൈദരാബാദിനെതിരെ നടക്കാനിരിക്കുന്ന മുംബൈയുടെ അവസാന മത്സരത്തില്‍ രോഹിത് കളിക്കുന്ന കാര്യം സംശയമാണ്. മുംബൈയെ സംബന്ധിച്ചിടത്തോളം ഈ മത്സരത്തിന് യാതൊരു പ്രസക്തിയുമില്ലാത്തതിനാല്‍ രോഹിതിന് ഹൈദരാബാദിനെതിരേയും വിശ്രമം അനുവദിക്കാന്‍ ടീം മാനേജ്മെന്റ് തയ്യാറാകുമെന്നാണ് കരുതപ്പെടുന്നത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

തൊഴിലധിഷ്ഠിത മാസീവ്  ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്്‌സുകള്‍ വികസിപ്പിച്ച് കുസാറ്റ്

  കൊച്ചി: സമൂഹത്തിലെ എല്ലാ ആളുകളിലേക്കും പ്രത്യേകിച്ച്് ഏറ്റവും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്് അവരുടെ അറിവിന്റെ ചക്രവാളങ്ങള്‍ വിശാലമാക്കുന്നതിനും മികച്ച അദ്ധ്യാപന-പഠന വിഭവങ്ങളിലേക്കുള്ള പ്രവേശനത്തിനും സവിശേഷമായ ഒരു വിദ്യാഭ്യാസ അവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി...

ബി.ജെ.പിക്കെതിരെ എല്ലാവരെയും ഒരുമിപ്പിക്കേണ്ടത് പ്രതിപക്ഷ കടമയെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെ എല്ലാവരെയും ഒരുമിപ്പിക്കേണ്ടത് പ്രതിപക്ഷത്തിന്‍റെ കടമയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എല്ലാവരെയും ഒരുമിപ്പിച്ച്‌ കൊണ്ടു പോകാനാണ് കോണ്‍ഗ്രസിന്‍റെ ശ്രമമെന്നും രാഹുല്‍ വ്യക്തമാക്കി. ലണ്ടനില്‍ നടന്ന 'ഐഡിയ ഫോര്‍ ഇന്ത്യ' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു...

മോഹന്‍ലാലിന് ഇന്ന് 62-ാം പിറന്നാള്‍

മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്റെ പിറന്നാളാണ് ഇന്ന് . മോഹന്‍ലാല്‍ ഇന്ന് അറുപത്തിരണ്ട് വയസിലേക്ക് കടക്കുകയാണ്. സോഷ്യല്‍മീഡിയയില്‍ താരങ്ങളും ആരാധകരും അദ്ദേഹത്തിന് ആശംസകള്‍ നേരുന്നുമുണ്ട്. തന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട...