കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ മൂന്ന് വിക്കറ്റിന് കീഴടക്കി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് സീസണിലെ ആദ്യ ജയം. കൊല്‍ക്കത്ത ഉയര്‍ത്തിയ 129 റണ്‍സ് വിജയലക്ഷ്യം അവസാന ഓവറിലാണ് ബാംഗ്ലൂര്‍ എത്തിപ്പിടിച്ചത്. 19.2 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് ബാംഗ്ലൂര്‍ 132 റണ്‍സെടുത്തത്.
28 റണ്‍സെടുത്ത റൂഥര്‍ഫോര്‍ഡാണ് ബാംഗ്ലൂരിന്റെ ടോപ് സ്കോറര്‍. ഷഹബാസ് 27 റണ്‍സെടുത്തപ്പോള്‍ കാര്‍ത്തിക് ഏഴ് പന്തില്‍ 14 റണ്‍സുമായി പുറത്താകാതെ നിന്നു. കൊല്‍ക്കത്തക്കായി ടിം സൗത്തി മൂന്നും ഉമേഷ് യാദവ് രണ്ടും വിക്കറ്റെടുത്തു. സ്കോര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡഴ്സ് 18.5 ഓവറില്‍ 128, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 19.2 ഓവറില്‍ 132-7.
കളിയുടെ തുടക്കം മുതല്‍ തന്നെ കൊല്‍ക്കത്തയ്ക്ക് വലിയ ബാറ്റിങ് തകര്‍ച്ചയാണ് നേരിട്ടത്. ബാറ്റിങ് പവര്‍പ്ലേ അവസാനിക്കുമ്പോള്‍ കൊല്‍ക്കത്ത മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 44 റണ്‍സാണ് എടുത്തത്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 13 റണ്‍സെടുത്ത് പുറത്തായപ്പോള്‍ സാം ബില്ലിങ്സ് 14 റണ്‍സോടെ മടങ്ങി. വാലറ്റത്തെ ഉമേഷ് യാദവിന്റെയും വരുണ്‍ ചക്രവര്‍ത്തിയുടെയും പ്രകടനമാണ് കൊല്‍ക്കത്തയെ 120 കടത്തിയത്. ഉമേഷ് യാദവ് 14 റണ്‍സെടുത്തപ്പോള്‍ വരുണ്‍ ചക്രവര്‍ത്തി 10 റണ്‍സോടെ പുറത്താകാതെ നിന്നു.
കൊല്‍ക്കത്ത നിരയില്‍ 18 പന്തുകളില്‍ നിന്ന് ഒരു ഫോറും മൂന്നു സിക്സറുകളും സഹിതം 25 റണ്‍സ് നേടിയ ഓള്‍റൗണ്ടര്‍ ആന്ദ്രെ റസലിനു മാത്രമാണ്