ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ ആര്‍എസ്എസ് നേതാവ് മോഹൻ ഭഗവത്

അജ്‌മൽ പി എ ||OCTOBER 15,2021

ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവത്. ഒടിടി പ്ലാറ്റ്‌ഫോമുകളിൽ കാണിച്ചിരിക്കുന്ന ഉള്ളടക്കത്തിന് നിയന്ത്രണമില്ലെന്നാണ് ആരോപണം .വിജയദശമി ദിനത്തോടനുബന്ധിച്ച് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശവിരുദ്ധ ശക്തികൾ ഈ മാർഗ്ഗങ്ങൾ എത്രത്തോളം ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവെന്ന് എല്ലാവർക്കും അറിയാം. അതിനാൽ, ഈ കാര്യങ്ങൾ ഉടൻ നിയന്ത്രിക്കാൻ സർക്കാർ ശ്രമിക്കണം എന്നാണു അദ്ദേഹം ആവശ്യപ്പെടുന്നത്. ഇതിനായി ജനങ്ങൾ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും കുട്ടികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം വര്‍ധിച്ച് വരുന്നതിനാല്‍ ഉള്ളടക്കത്തില്‍ നിയന്ത്രണം വേണമെന്നും പറഞ്ഞു.

കൂടാതെ ഇന്ത്യയിൽ വർധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചും ഭഗവത് പറഞ്ഞു. ക്രിപ്റ്റോകറന്‍സികളെയും അദ്ദേഹം കുറ്റപ്പെടുത്തി സംസാരിച്ചു. രഹസ്യസ്വഭാവമുള്ള, ബിറ്റ്‌കോയിന്‍ പോലുള്ള അനിയന്ത്രിതമായ കറന്‍സികള്‍ക്ക് എല്ലാ രാജ്യങ്ങളുടെയും സമ്പദ്വ്യവസ്ഥയെ അസ്ഥിരപ്പെടുത്താനും ഗുരുതരമായ വെല്ലുവിളികള്‍ ഉയര്‍ത്താനും സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം എന്നാണു ആവശ്യപ്പെട്ടത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

മുഖ്യമന്ത്രിയുടെ യൂറോപ്യന്‍ പര്യടനത്തിന് വീഡിയോ, ഫോട്ടോ കവറേജിനായി മാത്രം ഏഴു ലക്ഷം രൂപ ചിലവ്

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും അടങ്ങിയ സംഘം ഇന്ന് രാത്രി യൂറോപ്യന്‍ സന്ദര്‍ശനത്തിനായി യാത്രതിരിക്കും. യൂറോപ്യന്‍ പര്യടനത്തിന് വീഡിയോ ഫോട്ടോ ചിത്രീകരണത്തിനായി വന്‍തുകയാണ് വകയിരുത്തിയിരിക്കുന്നത്. വീഡിയോ, ഫോട്ടോ കവറേജിനായി മാത്രം ഏഴു ലക്ഷം രൂപയാണ് സര്‍ക്കാര്‍...

റോഷാക്ക് ഒക്ടോബര്‍ 7 ന് തിയേറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന നിസ്സാം ബഷീര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം റോഷാക്ക് ഒക്ടോബര്‍ ഏഴാം തീയതി തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി ക്ലീന്‍ യു എ സര്‍ട്ടിഫിക്കറ്റ് ആണ്...

സാ​ള്‍​ട്ട് വെ​ടി​ക്കെ​ട്ടി​ല്‍ പാ​ക്കി​സ്ഥാ​നെ ത​ക​ര്‍​ത്ത് ഇം​ഗ്ല​ണ്ട്

ലാ​ഹോ​ര്‍: പാ​ക്കി​സ്ഥാ​നെ​തി​രാ​യ ആ​റാം ട്വ​ന്‍റി-20​യി​ല്‍ ത​ക​ര്‍​പ്പ​ന്‍ ജ​യം സ്വ​ന്ത​മാ​ക്കി ഇം​ഗ്ല​ണ്ട്. ഫി​ലി​പ്പ് സാ​ള്‍​ട്ടി​ന്‍റെ(41 പ​ന്തി​ല്‍ 87*) മി​ക​വി​ലാ​ണ് പാ​ക്കി​സ്ഥാ​ന്‍ ഉ​യ​ര്‍​ത്തി​യ 170 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ഇം​ഗ്ല​ണ്ട് അ​നാ​യാ​സം മ​റി​ക​ട​ന്ന് പ​ര​മ്ബ​ര​യി​ല്‍ ഒ​പ്പ​മെ​ത്തി​യ​ത്. നേ​ര​ത്തെ, ടോ​സ് ന​ഷ്ട​പ്പെ​ട്ട്...