കേരളത്തില്‍ നിന്നും വരുന്നവര്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി തമിഴ്നാട്

നിലമ്ബൂര്‍: കേരള അതിര്‍ത്തികളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ തമിഴ്നാട് സര്‍ക്കാര്‍. കേരളത്തില്‍ കോവിഡ് കേസുകള്‍ കുറയാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി. കേരളത്തില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ കൂടുതലായി എത്തുന്ന നീലഗിരി ജില്ലയിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലയിലേക്ക് കടക്കുന്നവര്‍ക്ക് ഇ-പാസിന് പുറമെ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ കൂടി നിര്‍ബന്ധമാക്കിയിട്ടുണ്ട്. നേരത്തെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിരുന്നെങ്കിലും പുതിയ സാഹചര്യത്തില്‍ കര്‍ശന പരിശോധന നടത്താന്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുകയായിരുന്നു.

ആന്റിജന്‍ ടെസെറ്റ് റിസല്‍ട്ട് സ്വീകാര്യമായിരിക്കില്ല. 48 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍ ടി പി സി ആര്‍ പരിശോധനയുടെ ഫലം നെഗറ്റീവ് ആയവരെ മാത്രമേ അതിര്‍ത്തിയില്‍ നിന്നും കടത്തി വിടുകയുള്ളു. അല്ലാത്തവരെ തിരിച്ചയക്കും. നീലഗിരി ജില്ല അതിര്‍ത്തികളിലെ ചെക്ക്പോസ്​റ്റുകളില്‍ പൊലീസ്, ആരോഗ‍്യ വകുപ്പ്, റവന്യൂ സംയുക്ത പരിശോധനയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

രണ്ട് ഡോസ് വാക്സിന്‍ എടുത്തത് പ്രവേശന യോഗ്യതയാവില്ല. വാക്സിന്‍ എടുത്തവരാണെങ്കിലും നെഗറ്റീവ് ആര്‍ ടി പി സി ആര്‍ പരിശോധനാ ഫലം നിര്‍ബന്ധമാണ്. അത്യാവശ്യക്കാരാണെന്ന് അറിയിച്ചാല്‍ പോലും നെഗറ്റീവ് പരിശോധനാ ഫലം ഇല്ലാത്തവരെ അതിര്‍ത്തികളില്‍ നിന്നും മടക്കി അയക്കുകയാണ്. അതേസമയം, ചരക്ക് വാഹനങ്ങളിലെ ജീവനക്കാര്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവുണ്ട്. അതേസമയം ഈ പാസുമായി വരുന്ന അത്യാവശ്യക്കരെ പരിശോധനാ ഫലം കൂടാതെ കേരളം കടത്തി വിടുന്നുണ്ട്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സില്‍വര്‍ ലൈനിന് ബദല്‍; സ്ഥലമേറ്റെടുക്കല്‍ വേണ്ട, കുടിയൊഴിപ്പിക്കല്‍ ഇല്ല, ചെലവും വളരെ കുറവ്: പദ്ധതിയുമായി മെട്രോമാന്‍ കേന്ദ്രത്തിലേക്ക്

മലപ്പുറം: സില്‍വര്‍ ലൈനിന് ബദല്‍ പദ്ധതിയുമായി മെട്രോമാന്‍ ഇ ശ്രീധരന്‍. സ്ഥലമേറ്റെടുക്കലോ, കുടിയൊഴിപ്പിക്കലോ ഇല്ലാതെ നിലവിലെ റെയില്‍പാതയുടെ വികസനം കൊണ്ടുമാത്രം വേഗത്തിലുള്ള ട്രെയിന്‍ യാത്ര സാദ്ധ്യമാകുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. പണച്ചെലവും വളരെ കുറച്ചുമതി. പൊതുജനങ്ങളിലും...

ലക്‌നോവിനെ തകർത്ത് രാജസ്ഥാൻ പോയിന്റ് പട്ടികയിൽ രണ്ടാമത്

ഐപിഎല്ലിലെ നിർണായക പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ 24 റൺസിന് പരാജയപ്പെടുത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ്...

എറണാകുളത്ത് ശക്തമായ മഴ; ന​ഗരത്തില്‍ വെള്ളക്കെട്ട്

എറണാകുളം: എറണാകുളത്ത് ശക്തമായ മഴ. കൊച്ചിയിലും നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട്. കനത്ത മഴയെ തുടര്‍ന്ന് കൊച്ചി നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. കലൂര്‍ റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. മഴയില്‍ നഗരത്തിലെ ജ്യൂ സ്ട്രീറ്റ്...