റമ്മി എന്ന ചതിക്കളി

ഓൺലൈൻ ഗെയിമായ റമ്മിയിലൂടെ പണം നഷ്ടപ്പെട്ടവർ ഒട്ടേറെയാണ്. ഒഴിവ് നേരങ്ങളിൽ മാത്രം ഗെയിമിനായി സമയം കണ്ടെത്തിയിരുന്നവർ കോവിഡിനെ തുടർന്ന് രാജ്യത്ത് ലോക്ഡൗൺ ആയതോടെ മുഴുവൻ നേരവും റമ്മിക്കായി മാറ്റിവെച്ച അവസ്ഥയിലായി. ഉണ്ടായിരുന്ന ജോലി ഒഴിവാക്കി എളുപ്പവഴിയിൽ ലാഭം കൊയ്യാമെന്ന പ്രതീക്ഷയോടെ റമ്മിയിൽ മാത്രം അഭയം തേടിവരും ഉണ്ട്. ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് 16നും 20​നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രി​ൽ ഗെ​യി​മി​ങ് ആ​സ​ക്തി 30 ശ​ത​മാ​നം വ​ര്‍ധി​ച്ച​താ​യി ബം​ഗ​ളൂ​രു​വി​ലെ നിം​ഹാ​ന്‍സ് ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

കൂടാതെ സമൂഹ മാധ്യമങ്ങൾ ഉൾപ്പടെയുള്ളവയിലൂടെ റമ്മിയുടെ പരസ്യം പ്രചരിക്കുന്നുമുണ്ട്. ന​ട​ന്മാ​രാ​യ പ്ര​കാ​ശ് രാ​ജും റാ​ണ ദ​ഗ്ഗു​ബാ​ട്ടി​യും റ​മ്മി​ക​ളി പ​രസ്യതാരങ്ങളാണ്. ന​ട​ൻ അ​ജു​വ​ർ​ഗീ​സ് റ​മ്മി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന പ​ര​സ്യം ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വെ​ച്ച​തും ഏ​റെ വി​വാ​ദ​ത്തിന് വഴിവെച്ചിരുന്നു. പി ആറിന്റെ ഭാഗമായി മിക്ക യൂറ്റുബേഴ്സും റമ്മി പ്രൊമോട്ട് ചെയ്യാറുണ്ട്. ഇതിനായുള്ള ഒട്ടേറെ ആപ്പുകൾ പ്ലേസ്റ്റോറിലുണ്ട്. കളി തുടങ്ങേണ്ടതിന് മുൻപുള്ള നിബന്ധനകളും ആരും വായിക്കാറില്ല. അതുകൊണ്ട് തന്നെ കൗ​മാ​ര​ക്കാ​ർ മു​ത​ല്‍ വീ​ട്ട​മ്മ​മാ​ര്‍ വ​രെ ഓ​ണ്‍ലൈ​ന്‍ ഗെ​യി​മു​കളുടെ വലയിൽ വീണു. ഓൺലൈൻ ഗെയിം കളിച്ച് 21 ലക്ഷം രൂപ നഷ്ടമായതിന്റെ മനോവിഷമത്തിലാണ് തിരുവനന്തപുരം കുറ്റിച്ചൽ സ്വദേശിയും ഐഎസ്ആർഒയിലെ കരാർ ജീവനക്കാരനുമായ വിനീത് ആത്മഹത്യ ചെയ്തത്. പണം നഷ്ടപ്പെട്ടവരിൽ സർക്കാർ ജീവനക്കാരും ഉൾപ്പെടുന്നു. വീടുപണിക്കായി മാറ്റിവെച്ച കാശും റമ്മിക്കായി മുടക്കിയവരുണ്ട്.

കളിയിലെ എതിരാളിയെ നേരിട്ട് കാണുന്നില്ല എന്നത്കൊണ്ട് തന്നെ ചതിക്കപ്പെടാനുള്ള സാധ്യത ഇതിൽ കൂടുതലാണ്. ഓണ്‍ലൈന്‍ റമ്മിയില്‍ എതിര്‍ഭാഗത്ത് കളിക്കുന്നത് നിര്‍മിതബുദ്ധി അടിസ്ഥാനമാക്കിയുള്ള ആപ്ലിക്കേഷനുകളും പ്രോഗ്രാമുകളുമായിരിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കളി നിയന്ത്രിക്കുന്നത് ഇവരായിരിക്കും. സ്കിൽ ഉപയോഗിച്ചുള്ള കളിയെന്നതിനാല്‍ ഓൺലൈൻ ഗെയിമുകൾക്ക് ഇതുവരെ തടയിട്ടിട്ടില്ല. വാഗ്ദാനങ്ങൾ കണ്ട് ഒരു കൈ നോക്കി കളയാം എന്ന് കരുതുമ്പോൾ ഒന്നോർക്കുക വാഗ്ദാനങ്ങൾ എന്നും വാഗ്ദാനങ്ങളായി തന്നെ നിലനിൽക്കും…..

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

പഞ്ചാബില്‍ കുഴല്‍ക്കിണറില്‍ വീണ 6 വയസ്സുകാരന്‍ മരിച്ചു

  ബെയ്‌റാംപൂര്‍: പഞ്ചാബിലെ ബെയ്‌റാംപൂരില്‍ 300 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ ആറ് വയസ്സുകാരന്‍ മരിച്ചു. തെരുവുനായ്ക്കള്‍ വിടാതെ പിന്തുടര്‍ന്ന് ഓടുമ്ബോഴാണ് ഋത്വിക് എന്ന കുട്ടി കുഴല്‍ക്കിണറിലേക്ക് പതിച്ചത്. ഒമ്ബത് മണിക്കൂറിനു ശേഷമാണ് പുറത്തെടുക്കാനായത്. 65 മീറ്റര്‍ താഴെ...

പെട്രോള്‍ വില ഇനി ദിവസവും വികസിക്കും; കേന്ദ്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ഇന്ധനവില കുറച്ചതുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പരിഹാസം രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പെട്രോള്‍ വില ഇനി ദിവസവും വികസിക്കും എന്നാണ് കേന്ദ്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ...

തൊഴിലധിഷ്ഠിത മാസീവ്  ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്്‌സുകള്‍ വികസിപ്പിച്ച് കുസാറ്റ്

  കൊച്ചി: സമൂഹത്തിലെ എല്ലാ ആളുകളിലേക്കും പ്രത്യേകിച്ച്് ഏറ്റവും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്് അവരുടെ അറിവിന്റെ ചക്രവാളങ്ങള്‍ വിശാലമാക്കുന്നതിനും മികച്ച അദ്ധ്യാപന-പഠന വിഭവങ്ങളിലേക്കുള്ള പ്രവേശനത്തിനും സവിശേഷമായ ഒരു വിദ്യാഭ്യാസ അവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി...