യുക്രൈന് വ്യോമമേഖല പിടിച്ചെടുത്തെന്ന് വ്യക്തമാക്കി റഷ്യന്‍ പ്രതിരോധ മന്ത്രാലയം. കീവില്‍ റഷ്യ നേരത്തെ തന്നെ വ്യോമാക്രമണ മുന്നറിയിപ്പ് നല്‍കിയിരുന്നു. വ്യോമാക്രമണ മുന്നറിയിപ്പിനെ തുടര്‍ന്ന് താമസക്കാര്‍ അഭയകേന്ദ്രങ്ങളിലെത്താന്‍ നിര്‍ദേശം നല്‍കിയിരുന്നു.
കീവിലുള്ളവര്‍ക്ക് സ്വതന്ത്രമായി നഗരം വിടാമെന്ന് റഷ്യ അറിയിച്ചു. റഷ്യന്‍ സേന വളഞ്ഞ കിവിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. യുക്രൈനിലെ സപ്രോഷ്യ വിമാനത്താവളത്തിന് സമീപം സ്ഫോടനം നടന്നതായാണ് വിവരം.റഷ്യന്‍ ആക്രമണത്തെ തുടര്‍ന്ന് 14 കുട്ടികള്‍ ഉള്‍പ്പടെ 352 സാധാരണക്കാര്‍ യുക്രൈനില്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്.
അതേസമയം, റഷ്യ-യുക്രെയ്ന് ചര്‍ച്ചയ്ക്കായി ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ ബെലാറൂസ് അതിര്‍ത്തിയിലെത്തി. അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമെന്ന് യുക്രെയ്ന് പ്രസിഡന്റ് സെലെന്‍സ്കി പറഞ്ഞു.