മോസ്കോ: യുക്രെയ്ന് അതിര്‍ത്തിയില്‍ കൂടുതല്‍ സൈനികരെ പിന്‍വലിക്കുന്നതായി റഷ്യ. ക്രിമിയയിലെ സൈനിക പരിശീലനം അവസാനിപ്പിച്ചുവെന്നും ഇവിടെനിന്നും സൈനികരെ പിന്‍വലിക്കുമെന്നുമാണ് റഷ്യ അറിയിച്ചിരിക്കുന്നത്.
2014ല്‍ യുക്രെയിനില്‍നിന്ന് റഷ്യ കൈയടക്കിയ മേഖലയാണ് ക്രിമിയ. അടുത്തിടെ ക്രിമിയയില്‍ വിന്യസിച്ച സൈനികരെയാണ് പിന്‍വലിച്ചിരിക്കുന്നത്. കയുക്രെയ്നില് നുഴഞ്ഞുകയറാന്‍ റഷ്യ പദ്ധതിയിട്ടില്ലെന്നും ഇതിനുള്ള തെളിവാണു സൈന്യത്തെ പിന്‍വലിക്കുന്നതെന്നും റഷ്യന്‍ വിദേശകാര്യമന്ത്രാലയം വക്താവ് മരിയ സക്കറോവ് പറഞ്ഞു. യുക്രെയ്ന് സുരക്ഷാ ഭീഷണി നേരിടുന്നുണ്ടെന്ന റഷ്യന്‍ വിദേശകാര്യ മന്ത്രിയുടെ പ്രസ്താവനയ്ക്കു പിന്നാലെയാണു സൈനിക പിന്മാറ്റം.