നാറ്റോയെ ചെറുക്കാന്‍ 
സൈനികത്താവളമൊരുക്കാന്‍ റഷ്യ

മോസ്കോ
നാറ്റോ കിഴക്കന്‍ യൂറോപ്പില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ പുതിയ സൈനികത്താവളം നിര്‍മിക്കാന്‍ റഷ്യ.

നാറ്റോയെ നേരിടാന്‍ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ പുതിയ സൈനികത്താവളം നിര്‍മിക്കുമെന്ന് റഷ്യ പ്രഖ്യാപിച്ചു. ഇവിടെ അതിര്‍ത്തി പങ്കിടുന്ന ഫിന്‍ലന്‍ഡ് നാറ്റോ അംഗത്വത്തിനായി അപേക്ഷ നല്‍കിയതിന് പിന്നാലെയാണ് റഷ്യയുടെ പ്രഖ്യാപനം.

വടക്കുപടിഞ്ഞാറന്‍ സൈനിക മേഖലയില്‍ ഈവര്‍ഷം അവസാനത്തോടെ 12 മിലിട്ടറി യൂണിറ്റ് ആരംഭിക്കുമെന്ന് റഷ്യ അറിയിച്ചു. ഫിന്‍ലന്‍ഡിനുള്ള ഗ്യാസ് വിതരണം റഷ്യ നിര്‍ത്തിവച്ചു. ഇറ്റലിയും ജര്‍മനിയും ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ ഗ്യാസില്‍ ഭൂരിഭാഗവും റഷ്യയില്‍നിന്നാണ് വാങ്ങുന്നത്. ഇതിന്റെ വിനിമയം റൂബിളിലാക്കിയതോടെ റഷ്യന്‍ കറന്‍സിയുടെ മൂല്യം ആറു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്.

ലുഹാന്‍സ്ക് പിടിച്ച്‌ റഷ്യ
ഉക്രയ്നിന്റെ കിഴക്കന്‍ നഗരമായ ലുഹാന്‍സ്ക് പിടിച്ചെടുത്തതായി റഷ്യ. നഗരത്തിന്റെ പൂര്‍ണ നിയന്ത്രണം ഏകദേശം കൈപ്പിടിയിലായതായി റഷ്യന്‍ പ്രതിരോധമന്ത്രി സെര്‍ജി ഷോയിഗ് പറഞ്ഞു.സൈനിക നടപടി ആരംഭിക്കുംമുമ്ബ് പ്രദേശത്തെ റഷ്യ സ്വതന്ത്ര റിപ്പബ്ലിക്കായി പ്രഖ്യാപിച്ചിരുന്നു.മരിയൂപോളിലെ അസോവ്സ്റ്റല്‍ സ്റ്റീല്‍ പ്ലാന്റില്‍ 1908 ഉക്രയ്ന്‍ പട്ടാളക്കാര്‍ കീഴടങ്ങി. കരിങ്കടലിലെ സര്‍പ്പദ്വീപ് തിരിച്ചുപിടിക്കാനുള്ള ഉക്രയ്ന്‍ ശ്രമം പരാജയപ്പെടുത്തിയതായും റഷ്യന്‍ പ്രതിരോധമന്ത്രി പറഞ്ഞു.

ഇതിനിടെ ഉക്രയ്ന് കൂടുതല്‍ സാമ്ബത്തിക–- സൈനിക സഹായവുമായി അമേരിക്കയും ജി 7 രാജ്യങ്ങളും രംഗത്തെത്തി. അമേരിക്ക 10 കോടി ഡോളറിന്റെ (776 കോടി രൂപ) സൈനിക ഉപകരണങ്ങള്‍ നല്‍കുമെന്നാണ് പ്രഖ്യാപിച്ചത്.1800 കോടി ഡോളറിന്റെ (ഏകദേശം 1.37 ലക്ഷം കോടി) സഹായം നല്‍കുമെന്നാണ് ജി 7 പ്രഖ്യാപിച്ചത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

യുവ നടിയ പീഡിപ്പിച്ച കേസ്; വിജയ് ബാബുവിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും

ബാലസംഗക്കേസിൽ നടൻ വിജയ് ബാബുവിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും. രാവിലെ 9 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകുന്ന വിജയ് ബാബുവിനെ മരടിലെ ഹോട്ടലിൽ ഉൾപ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തും. കൊച്ചിയിലെ വിവിധ...

സംസ്ഥാനത്ത് വീണ്ടും മാസ്‍ക് നിർബന്ധമാക്കി; മാസ്‍ക് ധരിക്കാത്തവർക്കെതിരെ കേസെടുക്കും

സംസ്ഥാനത്ത് കൊറോണ വർധിക്കുന്ന സാഹചര്യത്തിൽ മാസ്‍ക് വീണ്ടും നിർബന്ധമാക്കി. പൊതുസ്ഥലങ്ങളിലും ആൾക്കൂട്ടത്തിനിടയിലും ജോലി സ്ഥലത്തും മാസ്‍ക് നിർബന്ധമാണ്. വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും മാസ്‍ക് ധരിക്കണം. മാസ്ക് ധരിക്കാതെ എത്തുന്നവർക്കെതിരെ കേസെടുക്കുമെന്നും സർക്കാർ പുറത്തിറക്കിയ...

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ വിധി ഇന്ന്

നടിയെ അക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ വിചാരണ കോടതി ഇന്ന് വിധി പറയും. ദിലീപ് സാക്ഷികളെ സ്വാധീനിച്ചുവെച്ചും, തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ കെട്ടിച്ചമച്ച തെളിവുകളാണ് പ്രോസിക്യൂഷന്റെതെന്നും...