റഷ്യ- യുക്രൈന് യുദ്ധം അവസാനിപ്പിക്കാനുള്ള രണ്ടാംഘട്ട സമാധാന ചര്‍ച്ച ഇന്ന് നടക്കും. ചര്ച്ചയ്ക്കുമുമ്ബായി യുക്രൈന് പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്കി വെടിനിര്‍ത്തലിന് ആവശ്യപ്പെട്ടു.
ബെലറൂസ്-പോളണ്ട് അതിര്‍ത്തിയില്‍ വെച്ചാണ് ചര്‍ച്ച നടക്കുക. തിങ്കളാഴ്ച നടന്ന ആദ്യഘട്ട ചര്‍ച്ചകളില്‍ കാര്യമായ ഫലമുണ്ടാകാത്തതിനേ തുടര്‍ന്നാണ് രണ്ട് ദിവസത്തിന് ശേഷം ഇന്ന് വീണ്ടും യോഗം ചേരാന്‍ തീരുമാനിച്ചത്. ഇരു രാജ്യങ്ങളുടെ തലവന്മാരും പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും.
രണ്ടാം ഘട്ട ചര്‍ച്ചയെ ലോകം പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.സൈനിക പിന്‍മാറ്റമായിരുക്കും യുക്രൈന് ചര്‍ച്ചയില്‍ റഷ്യക്ക് മുന്നില്‍ വെക്കുന്ന പ്രധാന ആവശ്യം.യുക്രൈനിലൂടെ കിഴക്കന്‍ യൂറോപ്യന്‍ മേഖലയിലേക്കുള്ള അമേരിക്കന്‍ വേരോട്ടം തടയലാണ് റഷ്യ പ്രധാനമായും ലക്ഷ്യം വെക്കുന്നത്.ചര്‍ച്ചയിലൂടെ ഏതെങ്കിലും തരത്തില്‍ യുദ്ധത്തില്‍ അയവ് വരുത്താന്‍ കഴിയുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. റഷ്യ – യുക്രൈന് യുദ്ധം അതിരൂക്ഷമായ പശ്ചാത്തലത്തിലായിരുന്നു കഴിഞ്ഞ ദിവസം ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ സമാധാന ചര്‍ച്ചയില്‍ പങ്കെടുത്തത്.
ആദ്യ ഘട്ട ചര്‍ച്ച അഞ്ച് മണിക്കൂര്‍ നീണ്ടു നിന്നിരുന്നു. റഷ്യ വെടിനിര്‍ത്തലിന് തയ്യാറാകണമെന്ന് യുക്രൈന് ആവശ്യപ്പെട്ടെങ്കിലും വെടിനിര്‍ത്തലോ മറ്റ് നിര്‍ണായക പ്രഖ്യാപനങ്ങളോ യോഗത്തില്‍ ഉണ്ടായില്ല. സമാധാന ചര്‍ച്ചയിലെ തീരുമാനങ്ങള്‍ നയതന്ത്ര പ്രതിനിധികള്‍ പുടിനെയും സെലന്‍സ്കിയെയും ധരിപ്പിക്കും . ഇതിന് ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക .അതേസമയം, സമാധാന ചര്‍ച്ചകള്‍ ഊര്‍ജിതമായി പുരോഗമിക്കുമ്ബോഴും യുക്രൈനിലെ നിരവധി നഗരങ്ങളില്‍ റഷ്യന്‍ സേനയുടെ അക്രമം തുടരുകയാണ്.