സാബു ജേക്കബ് പൊതുവേദിയിൽ വെച്ച് തന്നെ അപമാനിച്ചു; വിശദീകരണവുമായി വി.പി ശ്രീനിജിൻ

സാബു ജേക്കബ് പൊതുവേദിയിൽ വെച്ച് തന്നെ നിരവധി തവണ അപമാനിക്കുന്ന പ്രസ്താവന നടത്തിയെന്ന് വി.പി ശ്രീനിജിൻ എംഎൽഎ. ഐക്കര പഞ്ചായത്തിലെ കൃഷി ദിനാഘോഷത്തിലാണ് പരസ്യമായി തന്നെ അപമാനിച്ചത്. പഞ്ചായത്ത് പ്രസിഡന്റടക്കം സദസിലിരിക്കുമ്പോഴായിരുന്നു അപമാനിച്ചത്. ജാതിപ്പേര് വിളിച്ച് അപമാനിച്ചിട്ടില്ല. ശത്രുതയുണ്ടാക്കുന്ന പരാമർശം നടത്തിയാൽ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഇതിനാലാണ് പൊലീസിന് പരാതി നൽകിയതെന്നും വി.പി ശ്രീനിജിൻ എംഎൽഎ പറയുന്നു.

രാഷ്ട്രീയമായി ഇതിനെ അവഗണിക്കാം. എന്നാൽ വിളിച്ച് വരുത്തി അപമാനിച്ചത് ശരിയല്ല. പരസ്യമായി വിലക്കിയാലോ വിലക്കാൻ ആഹ്വാനം ചെയ്താലോ എസ് സി ആക്റ്റ്പ്രകാരം കേസെടുക്കാം.

കുന്നത്തുനാട് എംഎൽഎ പി.വി. ശ്രീനിജിന്റെ പരാതിയിൽ വ്യവസായി സാബു എം.ജേക്കബിനെതിരെ പട്ടികജാതി പീഡന നിരോധന നിമയപ്രകാരമാണ് കേസെടുത്തത്. എംഎൽഎയെ വേദിയിൽ പരസ്യമായി അപമാനിച്ചെന്നാണ് പരാതി. കേസിൽ ഐക്കരനാട് പഞ്ചായത്ത്‌ പ്രസിഡന്റ് ദീന ദീപക് രണ്ടാം പ്രതിയാണ്.

കർഷക ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് അത്തരത്തിലൊരു അവഹേളനം നേരിടേണ്ടി വന്നതെന്നാണ് ശ്രീനിജിൻ പരാതിയിൽ പറയുന്നത്. പട്ടികജാതിക്കാരനെന്ന നിലയിൽ ജാതി അധിക്ഷേപം നടത്തി. താൻ പങ്കെടുക്കുന്ന പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

എംഎൽഎ പങ്കെടുക്കുന്ന പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്നതിനുവേണ്ടി ട്വന്റി ട്വന്റി പ്രാദേശിക നേതാക്കൾക്കുൾപ്പെടെ സാബു എം.ജേക്കബ് നിർദേശം നൽകി. അത്തരത്തിൽ നിരവധി തവണ അവഹേളിച്ചു. സമൂഹത്തിൽ ഒറ്റപ്പെടുത്തുന്നതിനുൾപ്പെടെ ആഹ്വാനങ്ങൾ ചെയ്യുന്നു. അതിനുവേണ്ടിയുള്ള ഗൂഢാലോചനകൾ സാബു എം.ജേക്കബിൻ്റെ നേതൃത്വത്തിൽ നടത്തിയെന്നും എംഎൽഎ ആരോപിക്കുന്നു.

ജയിച്ച് വന്ന നാൾ മുതൽ സാബു ജേക്കബ് വ്യക്തിപരമായി അധിക്ഷേപിക്കുകയാണ്. തന്നെ ശത്രുവായി പ്രഖ്യാപിച്ചു. ഓഗസ്റ്റിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ വേദിയിൽ നിന്ന് ഇറങ്ങി പോയി. താൻ പോയ ശേഷം വേദിയിൽ എത്തി. നിരന്തര അപമാനം നേരിടേണ്ടി വന്നു. മണ്ഡലത്തിലെ പല പരിപാടികളിലും പങ്കെടുക്കുമ്പോൾ വിളിക്കാത്ത ചാത്തം ഉണ്ണുന്നവൻ എന്ന് പറഞ്ഞ് അപമാനിച്ചു എന്നും പരാതിയിൽ. തുടർന്നാണ് ജാതി അധിക്ഷേപം കാട്ടി സെപ്റ്റംബർ 2ന് പരാതി നൽകിയത്.

പരാതിയിൽ സാബു ജേക്കബ് അടക്കം ആറു പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ദീന ദീപക്, വൈസ് പ്രസിഡന്റ് പ്രസന്ന പ്രദീപ്, സത്യപ്രകാശ്, ജീൽ മാവേലി, രജനി പി.ടി തുടങ്ങി ആറ് പ്രതികളാണ് കേസിലുള്ളത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കോസ്മെറ്റിക്ക് സർജറി നിത്യയൗവനത്തിലേക്കുള്ള മാർഗമോ?

  Dr. Krishna Kumar KS Senior Consultant - Microvascular Surgery, Aster MIMS Calicut മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള നമ്മുടെ യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ...

രാജ്യത്തെ ആറ് സംസ്ഥാനങ്ങൾ കൂടി 5ജി സേവനത്തിലേക്ക്തുടക്കമിട്ട് ജിയോ

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് റിലയൻസ് ജിയോ ആണ് 5ജി സേവനങ്ങൾ കൊണ്ടുവരുന്നത്. അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ്...

‘ബി.ബി.സി ഡോക്യുമെന്ററി’ ട്വിറ്റര്‍ സെന്‍സര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ട്; പ്രതികരിച്ച്‌ ഇലോണ്‍ മസ്ക്

ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' രാജ്യത്ത് നിരോധിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ബി.ജെ.പിയുടെ തടയല്‍ ശ്രമങ്ങളെ അതിജീവിച്ച്‌ രാജ്യവ്യാപകമായി ഡോക്യുമെന്ററിയുടെ പൊതുപ്രദര്‍ശനങ്ങള്‍ പൊടിപൊടിക്കുകയാണ്. യൂട്യൂബിന് പുറമേ, ഫേസ്ബുക്ക്, ട്വിറ്റര്‍...