ആര്യന് ഖാന് ഉള്‍പ്പെട്ട മുംബൈ ആഡംബര കപ്പലിലെ ലഹരി മരുന്ന് പാര്‍ട്ടി കേസിലെ അന്വേഷണത്തില്‍ നിന്നും സമീര്‍ വാങ്കഡെയെ മാറ്റി. കേസ് പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും. ഈ കേസ് ഉള്‍പ്പെടെ ആറു കേസുകള്‍ ഡല്‍ഹിയിലെ എന്‍സിബി ആസ്ഥാനത്തുനിന്നാകും അന്വേഷിക്കുക.
ഒഡിഷ കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ സഞ്ജയ് സിംഗിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് പുതിയ അന്വേഷണ ചുമതല . എന്‍സിബിയുടെ സാക്ഷിയായിരുന്നു പ്രഭാകര്‍ സെയില്‍ ഉന്നയിച്ച കോഴ ആരോപണം ഉള്‍പ്പെടെ നേരത്തെ തന്നെ സമീര്‍ വാംഖഡെയ്ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
ലഹരിപാര്‍ട്ടി കേസ് ഒത്തുതീര്‍ക്കാനായി എട്ടുകോടി രൂപ സമീര്‍ ചോദിച്ചെന്നും 25 കോടി രൂപയ്ക്ക് കേസ് ഒതുക്കാന്‍ ധാരണയായി എന്നുമാണ് ഉയര്‍ന്ന ആരോപണം. പിന്നാലെ സമീര്‍ വാംഖഡെയ്ക്കെതിരെ എൻ സി ബി അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.