അർജന്റീനയെ അട്ടിമറിച്ചു കൊണ്ട് സൗദി അറേബ്യക്ക് വിജയ തുടക്കം

ഖത്തർ ലോകകപ്പിൽ ആരാധകരുടെ കണ്ണ് നിറച്ചു അർജന്റീനയ്ക്ക് തോൽവി., തുടർ വിജയങ്ങളുടെ മേമ്പൊടിയുമായെത്തിയ സ്കെലോണിയയുടെ സംഘം ഖത്തറിൽ പരാജയമറിഞ്ഞു, ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു സൗദിയുടെ വിജയം.
അര ഡസനിലേറെ ഷോട്ടുകൾ, പന്തടക്കത്തിലും പാസ്സിലും സർവാധിപത്യം, സൗദി ഗോളി മുഹമ്മദ് ഉവൈസിന്റെ സേവകളിലും ഫാൽക്കണുകളുടെ പോരാട്ട വീര്യത്തിനും മുന്നിൽ ആൽബി സെലസ്റ്റുകൾക്ക് കാലിടറി.കണക്കുകളിലും പ്രവചനങ്ങളിലും സൗദിയേക്കാൾ ബഹുദൂരം മുന്നിലായിരുന്നു അർജന്റീന, ഇടം കാൽ കൊണ്ട് ഒരുവട്ടം കൂടി മെസ്സി ലക്‌ഷ്യം കണ്ടപ്പോൾ സൗദി അറേബ്യയിൽ നിന്ന് മെസ്സി ലക്‌ഷ്യം കണ്ടപ്പോൾ സൗദി അറേബ്യയുടെ മെസ്‌സി ലക്‌ഷ്യം കണ്ടു. മെസ്സിക്കും സംഘത്തിനും പിഴച്ചത് സൗദിയുടെ ഓഫ് സൈഡ് കെണികളിലായിരുന്നു, ഗോൾ എന്നുറച്ച മെസ്സിയുടെ ഒറ്റയാൾ നീക്കവും ലൗട്ടോ മാർട്ടിന്റെ രണ്ട് ശ്രമങ്ങളും സൗദിയുടെ ഓഫ് സൈഡ് കെണികളിൽ പെട്ടു, മത്സരത്തിന്റെ ആദ്യ മിനിറ്റിൽ സൗദി ഗോൾമുഖം ആക്രമിച്ച അർജന്റീനയെ ഞെട്ടിച്ചുകൊണ്ട് രണ്ടാം പകുതിയിൽ സൗദിയുടെ ആദ്യ ഗോൾ. അൽ ഷെഹരിയുടെ ആദ്യ ഗോളിന്റെ ഞെട്ടൽ മാറും മുൻപായിരുന്നു സൗദിക്കായി സാലെം അൽ ഡാവ്‌സാരിയുടെ രണ്ടാം ഗോൾ.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി അന്‍പത് കുട്ടികള്‍ക്ക് മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുള്ള സഹായം നല്‍കും

  കോഴിക്കോട് : മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി നിർദ്ധന കുടുംബങ്ങളിലെ അന്‍പത് കുഞ്ഞുങ്ങള്‍ക്ക് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് നിര്‍വ്വഹിക്കുന്നതിനുള്ള സഹായം നല്‍കുമെന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫ് അറിയിച്ചു. കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളുമായി സഹകരിച്ചാണ്...

കോസ്മെറ്റിക്ക് സർജറി നിത്യയൗവനത്തിലേക്കുള്ള മാർഗമോ?

  Dr. Krishna Kumar KS Senior Consultant - Microvascular Surgery, Aster MIMS Calicut മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള നമ്മുടെ യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ...

രാജ്യത്തെ ആറ് സംസ്ഥാനങ്ങൾ കൂടി 5ജി സേവനത്തിലേക്ക്തുടക്കമിട്ട് ജിയോ

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് റിലയൻസ് ജിയോ ആണ് 5ജി സേവനങ്ങൾ കൊണ്ടുവരുന്നത്. അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ്...