സ്‌കൂളുകളിലെ കൊവിഡ് വാക്‌സിനേഷന് തുടക്കമായി

തിരുവനന്തപുരം: സ്കൂളുകളിലെ കോവിഡ് വാക്സിനേഷന് തുടക്കമായി. കോവിഡ് വ്യാപന സമയത്ത് പരമാവധി കുട്ടികള്ക്ക് വാക്സിന് നല്കി സുരക്ഷിതമാക്കാനാണ് സ്കൂളുകളില് വാക്സിനേഷന് നടത്താന് തീരുമാനിച്ചത്.

മുഖ്യമന്ത്രിയുടെ നിര്ദേശ പ്രകാരം ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും നിരവധി തവണ ചര്ച്ച നടത്തിയ ശേഷം ഇരു മന്ത്രിമാരുടേയും യോഗത്തിലാണ് സ്കൂളുകളിലെ വാക്സിനേഷന് അന്തിമ രൂപം നല്കിയത്.

പൂര്ണമായും കോവിഡ് മാര്ഗനിര്ദേശങ്ങള് പാലിച്ചായിരിക്കും വാക്സിനേഷന് പ്രവര്ത്തിക്കുക. രക്ഷിതാക്കളുടെ സമ്മതത്തോടെയായിരിക്കും വാക്സിന് നല്കുക.

സംസ്ഥാനത്ത് 15 വയസിനും 18 വയസിനും ഇടയ്ക്കുള്ള 8,31,495 പേര്ക്ക് (55 ശതമാനം) ആകെ വാക്സിന് നല്കാനായി. അതിനാല് തന്നെ പകുതിയില് താഴെ കുട്ടികള്ക്ക് മാത്രമേ വാക്സിന് നല്കാനുള്ളു. 2007ലോ അതിനുമുമ്ബോ ജനിച്ചവര്ക്ക് വാക്സിന് എടുക്കാവുന്നതാണ്. വാക്സിന് എടുക്കാത്ത വിദ്യാര്ത്ഥികള് സ്കൂള് അധികൃതരുമായി ബന്ധപ്പെട്ട് രജിസ്ട്രേഷന് നടത്തേണ്ടതാണ്.

500ല് കൂടുതല് ഗുണഭോക്താക്കളുള്ള സ്കൂളുകളെ സെഷന് സൈറ്റുകളായി തിരഞ്ഞെടുത്താണ് വാക്സിനേഷന് നടത്തുന്നത്. സ്കൂളുകളില് തയ്യാറാക്കിയ വാക്സിനേഷന് സെഷനുകള് അടുത്തുള്ള സര്ക്കാര് കോവിഡ് വാക്സിനേഷന് കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സില്‍വര്‍ ലൈനിന് ബദല്‍; സ്ഥലമേറ്റെടുക്കല്‍ വേണ്ട, കുടിയൊഴിപ്പിക്കല്‍ ഇല്ല, ചെലവും വളരെ കുറവ്: പദ്ധതിയുമായി മെട്രോമാന്‍ കേന്ദ്രത്തിലേക്ക്

മലപ്പുറം: സില്‍വര്‍ ലൈനിന് ബദല്‍ പദ്ധതിയുമായി മെട്രോമാന്‍ ഇ ശ്രീധരന്‍. സ്ഥലമേറ്റെടുക്കലോ, കുടിയൊഴിപ്പിക്കലോ ഇല്ലാതെ നിലവിലെ റെയില്‍പാതയുടെ വികസനം കൊണ്ടുമാത്രം വേഗത്തിലുള്ള ട്രെയിന്‍ യാത്ര സാദ്ധ്യമാകുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. പണച്ചെലവും വളരെ കുറച്ചുമതി. പൊതുജനങ്ങളിലും...

ലക്‌നോവിനെ തകർത്ത് രാജസ്ഥാൻ പോയിന്റ് പട്ടികയിൽ രണ്ടാമത്

ഐപിഎല്ലിലെ നിർണായക പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ 24 റൺസിന് പരാജയപ്പെടുത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ്...

എറണാകുളത്ത് ശക്തമായ മഴ; ന​ഗരത്തില്‍ വെള്ളക്കെട്ട്

എറണാകുളം: എറണാകുളത്ത് ശക്തമായ മഴ. കൊച്ചിയിലും നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട്. കനത്ത മഴയെ തുടര്‍ന്ന് കൊച്ചി നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. കലൂര്‍ റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. മഴയില്‍ നഗരത്തിലെ ജ്യൂ സ്ട്രീറ്റ്...