സ്ക്രപ്പേജ് പോളിസി :വാഹനങ്ങളുടെ 15 വർഷം എന്ന പ്രായ പരിധി ഒഴിവാക്കി കേന്ദ്രം

അറ്റകുറ്റപ്പണി ചെയ്ത് വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കാമെന്ന്
കേന്ദ്ര തീരുമാനം. കേന്ദ്ര ഗതാഗത മന്ത്രാലയം ജോയിന്റ് സെക്രട്ടറി അമിത് വരദനുമായി
AICOGOA ഡൽഹി സെക്രട്ടറി കൗസർ, ലോറി ഓണേഴ്‌സ് ഫെഡറേഷൻ കേരള സംസ്ഥാന ജനറൽ സെക്രട്ടറി ഷാജു അൽമന എന്നിവരുമായി നടത്തിയ ചർച്ചയിലാണ് ഇതറിയിച്ചത്.

കേന്ദ്ര സർക്കാർ നടപ്പിലാക്കാനുദ്ദേശിക്കുന്ന “സ്ക്രാപ്പേജ് പോളിസിയിൽ പൊളിക്കേണ്ട ചരക്ക് വാഹനങ്ങളുടെ പഴക്കം 15 വർഷമാണ്. ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് മെഷീൻ ഉപയോഗിച്ച് വാഹനങ്ങളുടെ കാര്യക്ഷമത പരിശോധിച്ച ശേഷമേ വീണ്ടും റോഡിൽ ഇറക്കാൻ അനുവദിക്കൂ.

പരിശോധനയിൽ പരാജയപ്പെടുന്ന വാഹനങ്ങൾക്ക് വീണ്ടും ഒരു അവസരമാണ് ലഭിക്കുക. വാഹനം റിപ്പയർ ചെയ്ത് വീണ്ടും പരിശോധനക്ക് ഹാജരാകാനുള്ള അവസരം നൽകാമെന്നും പരിശോധനയിൽ ഒട്ടും റിപ്പയർ ചെയ്ത് ശരിയാക്കാൻ പറ്റാത്ത വിധത്തിൽ പൂർണ്ണമായും പരാജയപ്പെടുന്ന വാഹനങ്ങൾ മാത്രമേ സ്ക്രാപ്പ് ചെയ്യൂ എന്നും കേന്ദ്ര മന്ത്രി അറിയിച്ചതായി ഭാരവാഹികൾ പറഞ്ഞു.
വാഹനങ്ങളുടെ പ്രായ പരിധി ഇക്കാര്യത്തിൽ ഒരു ഘടകം ആക്കില്ലെന്നും തീരുമാനം ആയിട്ടുണ്ട്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഡിമെൻഷ്യയെ അറിയുക, അൽഷിമേഴ്സിനെ മനസ്സിലാക്കാം.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. ശ്രീവിദ്യ എൽ കെ,കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ആസ്റ്റർ മിംസ്, കോഴിക്കോട് 2005 ൽ ബ്ലസി സംവിധാനം ചെയ്ത തന്മത്ര എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിലൂടെയായിരിക്കും വലിയ വിഭാഗം മലയാളികളും ഒരു പക്ഷേ...

‘ഞാന്‍ ആരെയും തെറി പറഞ്ഞിട്ടില്ല; അപമാനിച്ചതിന് മറുപടി കൊടുത്തു’: ശ്രീനാഥ് ഭാസി

യൂട്യൂബ് ചാനല്‍ അവതാരകയോട് മോശമായി സംസാരിച്ച സംഭവത്തില്‍ പ്രതികരണവുമായി ശ്രീനാഥ് ഭാസി. താന്‍ ആരെയും തെറിവിളിച്ചിട്ടില്ല, തന്നോട് മോശമായി പെരുമാറിയപ്പോള്‍ സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ നടത്തിയ പ്രതികരണമാണെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു. ചട്ടമ്ബി...

ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി; ട്വ​ന്‍റി-20​യി​ല്‍ ഇ​ന്ത്യ​ക്ക് ആ​റ് വി​ക്ക​റ്റ് ജ​യം

നാ​ഗ്പു​ര്‍: ര​ണ്ടാം ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി​കൊ​ടു​ത്ത് ഇ​ന്ത്യ. മ​ഴ​യെ തു​ട​ര്‍​ന്ന് എ​ട്ട് ഓ​വ​റാ​ക്കി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ ആ​റ് വി​ക്ക​റ്റ് ജ​യം സ്വ​ന്ത​മാ​ക്കി. ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര പ​ര​ന്പ​ര 1-1ല്‍ ​എ​ത്തി....