കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുമ്പോള്‍, ഇന്ത്യയുടെ ചെറുത്ത് നിൽപ്പ് അത്ഭുതമെന്ന് ലോകരാഷ്ട്രങ്ങള്‍

വിദേശ രാജ്യങ്ങളില്‍ കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുമ്പോള്‍, ഇന്ത്യയുടെ കൊറോണ പോരാട്ടം അത്ഭുതമെന്ന് ലോകരാഷ്ട്രങ്ങള്‍. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ ശക്തമായ പ്രവർത്തനം തുടരുകയാണ് ഇന്ത്യ. ഇതിന്റെ ഫലമായി ആകെ രോഗമുക്തരുടെ എണ്ണം 94 ലക്ഷം (94,22,636)കടന്നു. 95.12 ശതമാനമാണ് രോഗമുക്തി നിരക്ക്. ഉയര്‍ന്ന കേസ് ലോഡ് ഉള്ള രാജ്യങ്ങളിലെ ഏറ്റവും ഉയര്‍ന്ന രോഗമുക്തി നിരക്കുകളില്‍ ഒന്നാണ് ഇത്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 34,477 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 3.4 ലക്ഷത്തില്‍ താഴെയെത്തി. 3,39,820 ആളുകളാണ് വിവിധയിടങ്ങളില്‍ ചികിത്സയിലുള്ളത്. ആകെ രോഗബാധിതരുടെ 3.43 ശതമാനമാണ് നിലവില്‍ ചികിത്സയിലുള്ളത്.

പുതുതായി രോഗമുക്തി നേടിയവരില്‍ 74.24 ശതമാനവും 10 സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. 4610 പേര്‍ രോഗമുക്തി നേടിയ മഹാരാഷ്ട്രയില്‍ ആണ് ഇന്നലെ ഏറ്റവും കൂടുതല്‍ പേര്‍ ആശുപത്രി വിട്ടത്. കേരളത്തില്‍ 4481 പേരും പശ്ചിമബംഗാളില്‍ 2980 പേരും രോഗമുക്തി നേടി.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

തൊഴിലധിഷ്ഠിത മാസീവ്  ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്്‌സുകള്‍ വികസിപ്പിച്ച് കുസാറ്റ്

  കൊച്ചി: സമൂഹത്തിലെ എല്ലാ ആളുകളിലേക്കും പ്രത്യേകിച്ച്് ഏറ്റവും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്് അവരുടെ അറിവിന്റെ ചക്രവാളങ്ങള്‍ വിശാലമാക്കുന്നതിനും മികച്ച അദ്ധ്യാപന-പഠന വിഭവങ്ങളിലേക്കുള്ള പ്രവേശനത്തിനും സവിശേഷമായ ഒരു വിദ്യാഭ്യാസ അവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി...

ബി.ജെ.പിക്കെതിരെ എല്ലാവരെയും ഒരുമിപ്പിക്കേണ്ടത് പ്രതിപക്ഷ കടമയെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെ എല്ലാവരെയും ഒരുമിപ്പിക്കേണ്ടത് പ്രതിപക്ഷത്തിന്‍റെ കടമയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എല്ലാവരെയും ഒരുമിപ്പിച്ച്‌ കൊണ്ടു പോകാനാണ് കോണ്‍ഗ്രസിന്‍റെ ശ്രമമെന്നും രാഹുല്‍ വ്യക്തമാക്കി. ലണ്ടനില്‍ നടന്ന 'ഐഡിയ ഫോര്‍ ഇന്ത്യ' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു...

മോഹന്‍ലാലിന് ഇന്ന് 62-ാം പിറന്നാള്‍

മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്റെ പിറന്നാളാണ് ഇന്ന് . മോഹന്‍ലാല്‍ ഇന്ന് അറുപത്തിരണ്ട് വയസിലേക്ക് കടക്കുകയാണ്. സോഷ്യല്‍മീഡിയയില്‍ താരങ്ങളും ആരാധകരും അദ്ദേഹത്തിന് ആശംസകള്‍ നേരുന്നുമുണ്ട്. തന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട...