നോയിഡയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനം തടയാനെന്ന പേരിലാണ് ഗൗതം ബുദ്ധ നഗറില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്. എന്നാൽ ഡല്‍ഹി അതിര്‍ത്തിയിലേക്ക് കൂടുതല്‍ കര്‍ഷകരെത്തുന്നത് തടയാന്‍ കൂടി ഇത് കാരണമാവും. ജനുവരി രണ്ട് വരെയാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുന്നത്.
ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള് കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഇന്ന് സിങ്കു അതിർത്തിയിലെത്തും. ഡൽഹിയിലെ മറ്റ് മന്ത്രിമാരും അദ്ദേഹത്തോടൊപ്പം ഉണ്ടാകും. എന്നാൽ നാളത്തെ ഭാരത് ബന്ദിനോട് സഹകരിക്കില്ലെന്ന് ആര് എസ് എസ് അനുകൂല കര്‍ഷക സംഘടനയായ ഭാരതീയ കിസാന്‍ സംഘ് അറിയിച്ചു.
പ്രധാനപാതയില്‍ കര്‍ഷകര്‍ സമരം തുടരുന്ന സാഹചര്യത്തിൽ മറ്റ് പാതകള്‍ ഉപയോഗിക്കാന്‍ ഡല്‍ഹി ട്രാഫിക് പൊലീസ് നിര്‍ദ്ദേശം നൽകി. സിങ്കു അതിര്‍ത്തിയിലും തിക്രി അതിര്‍ത്തിയിലുമാണ് കര്‍ഷകര്‍ 11 ദിവസത്തിലേറെയായി സമരം തുടരുന്നത്.