ഈ ആഴ്ചയിലെ ആദ്യ ദിനമായ ഇന്ന് സെൻസെസ് , നിഫ്റ്റി സൂചികകൾ വ്യാപാരം ക്ളോസ് ചെയ്തത് റെക്കോർഡ് ഉയരത്തിൽ. സെന്‍സെക്സ് 0.44 ശതമാനം ഉയര്‍ന്ന് 44,077.15 ലും നിഫ്റ്റി 0.52 ശതമാനം ഉയര്‍ന്ന് 12,926.45 ലും എത്തി. ഏകദേശം 1636 ഓഹരികള്‍ ഇന്ന് മുന്നേറി. അതേസമയം 1133 ഓഹരികള്‍ ഇടിയുകയും ചെയ്തു. 178 ഓഹരികള്‍ മാറ്റമില്ലാതെ തുടര്‍ന്നു. ബാങ്ക് ഒഴികെയുള്ള മറ്റ് മേഖല സൂചികകളെല്ലാം നേട്ടത്തോടെയാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്.
ടെക് മഹീന്ദ്ര, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഒഎന്‍ജിസി ഗെയ്ല്, ഡോ. റെഡ്ഡീസ് ലാബ്സ്, എന്നിവ നിഫ്റ്റിയില്‍ ഇന്ന് മികച്ച നേട്ടമുണ്ടാക്കി. അതേസമയം എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, എസ്ബിഐ എന്നിവ നഷ്ടത്തിലാണ് ഇന്ന് ക്ലോസ് ചെയ്തത്. മെറ്റല്‍, ഫാര്‍മ, ഇന്‍ഫ്ര ഓഹരികളും ഇന്ന് മികച്ച പ്രകടനം കാഴ്ച്ച വച്ചു.