സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയ ആൾക്കെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. വാക്സിന് പരീക്ഷണത്തില്‍ പങ്കെടുത്ത വ്യക്തിക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായെന്ന പരാതി ഡിസിജിഐ അന്വേഷിക്കും. ചെന്നൈ സ്വദേശിയും 40 വയസുകാരനുമായ ബിസിനസ് കണ്‍സള്‍ട്ടന്റാണ് പരാതിയുമായി രംഗത്ത് എത്തിയത്. വാക്സിന് പരീക്ഷണ കുത്തിവയ്പ്പ് എടുത്തതിന് ശേഷം നാഡീസംബന്ധമായ ബുദ്ധിമുട്ടുകളും ശാരീരിക അസ്വസ്ഥതകളും നേരിട്ടുവെന്നാണ് പരാതി. അഞ്ച് കോടി രൂപ നഷ്ടപപരിഹാരം വേണമെന്നും ഇയാൾ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് രംഗത്തെത്തിയിരിക്കുന്നത്.
പരാതിക്കാരന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ അറിയിച്ചു. കോവിഡ് വാക്സിനും ഇയാളുടെ ആരോഗ്യപ്രശ്നവുമായി യാതൊരു ബന്ധമില്ലെന്നും അധികൃതർ വ്യക്തമാക്കി. ഓക്സ്ഫഡ് യൂണിവേഴ്സിറ്റി ബ്രിട്ടീഷ് മരുന്ന് നിര്‍മ്മാതാക്കളായ അസ്ട്രാസെനകയുമായി ചേര്ന്ന്വി കസിപ്പിക്കുന്ന വാക്സിനാണ് കോവിഷീല്‍ഡ്.