തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച കിറ്റിന്റെയും റേഷന്റെയും വിതരണം െസര്‍വര്‍ തകരാര്‍ മൂലം പലയിടത്തും മൂന്നാം ദിനവും മുടങ്ങി.
പലതവണ ശ്രമിക്കുമ്ബോഴാണ് ഒ.ടി.പി വരുന്നത്.
ഒരാള്‍ക്ക് റേഷന്‍ കൊടുക്കാന്‍ 10 മുതല്‍ 15 മിനിറ്റ് വരെ സമയമെടുക്കുന്നതായും രാവിലെ 11 മുതല്‍ 12വെരയും വൈകുന്നേരം അഞ്ച് മുതല്‍ ഏഴുവെരയും െസര്‍വര്‍ നിശ്ചലാവസ്ഥയിലാണെന്നും റേഷന്‍ വ്യാപാരികളുടെ സംഘടന ചൂണ്ടിക്കാട്ടുന്നു.
അതേസമയം ഓണക്കിറ്റ് വിതരണം തടസ്സപ്പെട്ടിട്ടില്ലെന്നും സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും മന്ത്രി ജി.ആര്. അനില്‍ പ്രതികരിച്ചു.
എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണക്കിറ്റ് ലഭിച്ചെന്ന് ഉറപ്പുവരുത്തും. റേഷന്‍ കടകളിലെ തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തും. വ്യാഴാഴ്ച 14.5 ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. വിവിധ വിഭാഗങ്ങളിലെ കാര്‍ഡ് ഉടമകള്‍ക്ക് ഓണക്കിറ്റ് വാങ്ങാന്‍ പ്രത്യേക ദിവസങ്ങള്‍ നിശ്ചയിച്ചത് തിരക്കൊഴിവാക്കാനാണ്. അസൗകര്യം മൂലം അന്നേദിവസം വാങ്ങാന്‍ കഴിയാത്തവര്‍ക്ക് മറ്റുദിവസങ്ങളില്‍ സൗകര്യം ഉണ്ടായിരിക്കും.
ആളുകള്‍ കൂട്ടത്തോടെ എത്തിയാല്‍ റേഷന്‍ കടകളിലെ ഇ-പോസ് യന്ത്രത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്. ഇതൊഴിവാക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
മുന്‍ഗണനാവിഭാഗമായ പിങ്ക് കാര്‍ഡുകാരുടെ കിറ്റ് വിതരണം ആരംഭിച്ചതും മാസാവസാനമായതിനാല്‍ മറ്റ് കാര്‍ഡുകാര്‍ റേഷന്‍ വാങ്ങാന്‍ വരുന്നതും മൂലം തിരക്ക് വര്‍ധിച്ചിട്ടുണ്ടെന്നും ഓള് കേരള റീെട്ടയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോണി നെല്ലൂര്‍, ജനറല്‍ സെക്രട്ടറി ടി. മുഹമ്മദാലി എന്നിവര്‍ പറഞ്ഞു.
ഓണക്കിറ്റും സ്പെഷല്‍ റേഷനും സെപ്റ്റംബര്‍ മാസാവസാനം വരെ ദീര്‍ഘിപ്പിച്ച് തിരക്ക് ഒഴിവാക്കണം.
െസര്‍വര്‍ ലോഡ് കുറക്കുന്നതിന് ഏഴ് ജില്ലകളില്‍ രാവിെലയും ഏഴ് ജില്ലകളില്‍ വൈകീട്ടും റേഷന്‍ നല്‍കിയിരുന്ന രീതി പുനരാരംഭിക്കാനും െസര്‍വര്‍ ശേഷി വര്‍ധിപ്പിക്കാനും നടപടി വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു.