ലൈംഗിക പീഡനക്കേസ്; മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്ന് സിവിക് ചന്ദ്രന്‍ കീഴടങ്ങി

കോഴിക്കോട്: ലൈംഗിക പീഡനക്കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന്‍ വടകര ഡിവൈഎസ്‌പിക്ക് മുന്നില്‍ കീഴടങ്ങി.

കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഏഴ് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങി ചോദ്യം ചെയ്യലിന് വിധേയമാകണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

ഇക്കഴിഞ്ഞ ഏപ്രില്‍ 16ന് പുസ്തക പ്രകാശന ചടങ്ങിനെത്തിയ പ്രതി പിറ്റേന്ന് രാവിലെ യുവതിക്കെതിരെ ലൈംഗികാതിക്രമത്തിന് മുതിര്‍ന്നു എന്നാണ് പരാതി. പരാതിക്കാരി പട്ടിക വിഭാഗക്കാരിയാണെന്ന് അറിഞ്ഞുകൊണ്ടാണ് പ്രതി അക്രമത്തിന് മുതിര്‍ന്നത് എന്നാണ് പ്രോസിക്യൂഷന്‍ കേസ്. ആരോപിക്കപ്പെട്ട കുറ്റം പ്രഥമദൃഷ്ട്യാ ബാധകമല്ലെന്ന കീഴ്ക്കോടതി നിഗമനം ഹൈക്കോടതി റദ്ദാക്കി. ജാതി സമ്ബ്രദായത്തിനെതിരെ പോരാടുന്ന സിവിക് ചന്ദ്രന്‍, പട്ടികവര്‍ഗ വിഭാഗക്കാരിയാണെന്ന് അറിഞ്ഞുകൊണ്ട് യുവതിയെ ഉപദ്രവിച്ചെന്ന ആരോപണം വിശ്വസനീയമല്ലെന്ന് സെഷന്‍സ് കോടതി അഭിപ്രായപ്പെട്ടിരുന്നു. ഈ നിഗമനം ഹൈക്കോടതി റദ്ദാക്കി.

എഴുത്തുകാരിയും അദ്ധ്യാപികയുമായ മറ്റൊരു യുവതിയുടെ പരാതിയിലും സിവിക് ചന്ദ്രനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഏപ്രില്‍ മാസത്തില്‍ നടന്ന സംഭവത്തിലാണ് യുവതി പരാതി നല്‍കിയത്. സംഭവത്തെ തുടര്‍ന്ന് നിരന്തരം ഫോണ്‍ വഴി ശല്യം തുടര്‍ന്നു എന്നും പരാതിയുണ്ടായിരുന്നു. ഈ കേസില്‍ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി അനുവദിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കൊയിലാണ്ടി പൊലീസ് സിവിക്കിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കോസ്മെറ്റിക്ക് സർജറി നിത്യയൗവനത്തിലേക്കുള്ള മാർഗമോ?

  Dr. Krishna Kumar KS Senior Consultant - Microvascular Surgery, Aster MIMS Calicut മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള നമ്മുടെ യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ...

രാജ്യത്തെ ആറ് സംസ്ഥാനങ്ങൾ കൂടി 5ജി സേവനത്തിലേക്ക്തുടക്കമിട്ട് ജിയോ

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് റിലയൻസ് ജിയോ ആണ് 5ജി സേവനങ്ങൾ കൊണ്ടുവരുന്നത്. അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ്...

‘ബി.ബി.സി ഡോക്യുമെന്ററി’ ട്വിറ്റര്‍ സെന്‍സര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ട്; പ്രതികരിച്ച്‌ ഇലോണ്‍ മസ്ക്

ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' രാജ്യത്ത് നിരോധിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ബി.ജെ.പിയുടെ തടയല്‍ ശ്രമങ്ങളെ അതിജീവിച്ച്‌ രാജ്യവ്യാപകമായി ഡോക്യുമെന്ററിയുടെ പൊതുപ്രദര്‍ശനങ്ങള്‍ പൊടിപൊടിക്കുകയാണ്. യൂട്യൂബിന് പുറമേ, ഫേസ്ബുക്ക്, ട്വിറ്റര്‍...