ലൈഗിംക പീഡന ആരോപണം: ന്യൂയോര്‍ക്ക് ഗവര്‍ണര്‍ രാജിവെച്ചു

അമേരിക്കയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ലൈംഗിക പീഡന കേസിൽ ആരോപണ വിധേയനായ ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ ക്യൂമോ രാജി വച്ചു. നിലവിലെ സാഹചര്യത്തിൽ തനിക്ക് ചെയ്യാനാവുന്ന ഏറ്റവും ഉചിതമായ കാര്യം ഭരണ പദവിയിൽ നിന്ന് മാറി നിൽക്കുകയാണെന്ന് രാജി പ്രഖ്യാപിച്ച് കൊണ്ട് ക്യൂമോ പറഞ്ഞു. ലൈംഗിക പീഡന പരാതിയിൽ 2020 ലാണ് ഗവർണർക്കെതിരെ അന്വേഷണം ആരംഭിച്ചത്.

അന്വേഷണത്തിനൊടുവിൽ 11 ഓളം സ്ത്രീകളെ ഗവർണർ ലൈംഗികമായി പീഡിപ്പിച്ചെന്ന് സംസ്ഥാന അറ്റോർണി ജനറലിന്റെ റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ഇതിനെ തുടർന്നാണ് ക്യൂമോ രാജി വയ്ക്കാൻ നിർബന്ധിതനായത്. ആൻഡ്രൂ ക്യൂമോയുടെ മുതിർന്ന സെക്രട്ടറി മെലിസ ഡെറോസ ഞായറാഴ്ച രാജിവച്ചിരുന്നു.

കുറ്റാരോപിതനായ ഗവർണറുടെ പ്രവർത്തനങ്ങൾ മറയ്ക്കാൻ മെലിസ ഡെറോസ ശ്രമിച്ചതായി അറ്റോർണി ജനറലിന്റെ റിപ്പോർട്ടിൽ പരാമർശമുണ്ട്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

രാജ്യത്തെ കൊവിഡ് കേസുകളിൽ 23% വർധന, സജീവ കേസുകൾ ഒരു ലക്ഷത്തിനടുത്ത്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,506 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 23 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. സജീവ കേസുകളുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.35...

നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു

പ്രശസ്ത നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അണുബാധ രൂക്ഷമായതിനെ തുടർന്ന് ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ...

സ്വപ്‌ന സുരേഷ് പ്രതിയായ ഗൂഡാലോചന കേസ്; പി സി ജോര്‍ജിനെ തിരുവനന്തപുരത്ത് ചോദ്യം ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഗൂഡാലോചന കേസില്‍ മുന്‍ പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജിനെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈം ബ്രാഞ്ച്. ചോദ്യം ചെയ്യലിനായി വെള്ളിയാഴ്ച തിരുവനന്തപുരത്ത് ഹാജരാകാന്‍ നോട്ടീസ് നല്‍കും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ...