സിറ്റിങ് സീറ്റായ പാലക്കാട് തന്നെ മത്സരിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്ബില്‍ എം.എല്‍.എ. മറ്റ് തരത്തിലുള്ള പ്രചാരണങ്ങള്‍ക്ക് പിന്നിലെ ലക്ഷ്യമെന്തെന്ന് അറിയില്ല. മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമായെന്നും ഷാഫി പറമ്ബില്‍ പറഞ്ഞു.
പാലക്കാട് തന്നെ മത്സരിക്കാമെന്ന് പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. സിറ്റിങ് സീറ്റില്‍ നിന്ന് മാറുമെന്ന വാര്‍ത്തകള്‍ വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. തനിക്കെതിരെ മത്സരിക്കില്ലെന്ന് മുന്‍ ഡി.സി.സി അധ്യക്ഷന്‍ എ.വി ഗോപിനാഥ് പറഞ്ഞിട്ടുണ്ടെന്നും ഷാഫി പറമ്ബില്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.