രുവനന്തപുരം: സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരേ സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാര സമരത്തിലായിരുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്ബില്‍, ഉപാധ്യക്ഷന്‍ കെ.എസ്.ശബരിനാഥന് എന്നിവരെ ആശുപത്രിയിലേക്ക് മാറ്റി.
സമരം ഒന്‍പതാം ദിവസത്തിലേക്ക് കടന്നതോടെ ഇരുവരുടെയും ആരോഗ്യനില മോശമായിരുന്നു. രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറഞ്ഞതോടെ ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു.
ഷാഫിയും ശബരിയും മാറുന്നതോടെ മറ്റ് രണ്ടു വൈസ് പ്രസിഡന്റുമാര്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാരം തുടങ്ങും. ഇരുവരുടെയും ആരോഗ്യനില മോശമായതിന് പിന്നാലെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്, ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ഇന്ന് സമരപ്പന്തലില്‍ എത്തി. നേതൃത്വം കൂടി നിര്‍ദ്ദേശിച്ചതോടെയാണ് ഇരുവരും ആശുപത്രിയിലേക്ക് മാറാന്‍ തീരുമാനിച്ചത്.