ഷാറൂഖ് ചിത്രം പത്താന്റെ ക്ലൈമാക്‌സ് ബുര്‍ജ് ഖലീഫയില്‍; ഒപ്പം സല്‍മാന്‍ ഖാനും

ബോളിവുഡിലെ സൂപ്പര്‍താരങ്ങളായ ഷാറൂഖ് ഖാനും സല്‍മാന്‍ ഖാനും വീണ്ടും ഒന്നിക്കുന്നു. തുടര്‍ പരാജയങ്ങള്‍ക്ക് ശേഷം ഷാറൂഖ് ഖാന്റെ പുതിയ ചിത്രമായ പത്താനിലാണ് ബോളിവുഡിലെ സൂപ്പര്‍താരങ്ങള്‍ ഒന്നിക്കുന്നത്. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് സീന്‍ ബുര്‍ജ്ഖലീഫയിലാണ് ഒരുങ്ങുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ആദ്യമായിട്ടാണ് ഒരു ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ് ബുര്‍ജ്ഖലീഫയില്‍ ഷൂട്ടിങ് നടക്കുന്നത്.

ജോണ്‍ എബ്രഹാം, ദീപിക പദുക്കോണ്‍ എന്നിവരും ചിത്രത്തിലുണ്ട്. ഇരുവരും ബുര്‍ജ് ഖലീഫയിലെ ചിത്രീകരണത്തിലുണ്ടാവും.റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കുകയാണെങ്കില്‍ ചിത്രത്തിന്റെ ക്ലൈമാക്‌സ് സീനാണ് ഇവിടെ ചിത്രീകരിക്കുക. ബോളിവുഡ് ഇതുവരെ കാണാത്ത ക്ലൈമാക്‌സ് രംഗങ്ങളാണ് പത്താനിലുള്ളതെന്നാണ് പറയപ്പെടുന്നത്. അബുദാബിയിലെ മരുഭൂമിയിലാണ് സിനിമയുടെ പല സീനുകളും ചിത്രീകരിച്ചിരിക്കുന്നത്.

2018ല്‍ പുറത്തിറങ്ങിയ സീറോയാണ് ഷാറൂഖിന്റെ അവസാനം റിലീസായ ചിത്രം. സീറോ ബോക്‌സ്ഓഫീസില്‍ തകര്‍ന്നടിയുകയായിരുന്നു. അന്ന് തുടങ്ങിയതാണ് ഷാറൂഖിന്റെ പുതിയ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പ്. സ്‌ക്രിപ്റ്റുകളെല്ലാം സൂക്ഷ്മമായി പരിശോധിച്ചെ കിങ്ഖാന്‍ അടുത്ത ചിത്രത്തിന് ഡേറ്റ് കൊടുക്കുന്നുള്ളൂ എന്ന തരത്തിലുള്ള വാര്‍ത്തകളും സജീവമായിരുന്നു. സൗത്ത്ഇന്ത്യയില്‍നിന്നുള്‍പ്പെടെ പല പ്രമുഖരും കഥ പറയാനായി ഷാറൂഖ്ഖാന്റെ വീടായ മന്നത്തിലെത്തിയിരുന്നു. പിന്നാലെ കോവിഡും ലോക്ക്ഡൗണും വഴിമുടക്കിയതോടെ ആരാധകരുടെ കാത്തിരിപ്പ് നീളുകയായിരുന്നു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഡിമെൻഷ്യയെ അറിയുക, അൽഷിമേഴ്സിനെ മനസ്സിലാക്കാം.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. ശ്രീവിദ്യ എൽ കെ,കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ആസ്റ്റർ മിംസ്, കോഴിക്കോട് 2005 ൽ ബ്ലസി സംവിധാനം ചെയ്ത തന്മത്ര എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിലൂടെയായിരിക്കും വലിയ വിഭാഗം മലയാളികളും ഒരു പക്ഷേ...

‘ഞാന്‍ ആരെയും തെറി പറഞ്ഞിട്ടില്ല; അപമാനിച്ചതിന് മറുപടി കൊടുത്തു’: ശ്രീനാഥ് ഭാസി

യൂട്യൂബ് ചാനല്‍ അവതാരകയോട് മോശമായി സംസാരിച്ച സംഭവത്തില്‍ പ്രതികരണവുമായി ശ്രീനാഥ് ഭാസി. താന്‍ ആരെയും തെറിവിളിച്ചിട്ടില്ല, തന്നോട് മോശമായി പെരുമാറിയപ്പോള്‍ സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ നടത്തിയ പ്രതികരണമാണെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു. ചട്ടമ്ബി...

ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി; ട്വ​ന്‍റി-20​യി​ല്‍ ഇ​ന്ത്യ​ക്ക് ആ​റ് വി​ക്ക​റ്റ് ജ​യം

നാ​ഗ്പു​ര്‍: ര​ണ്ടാം ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി​കൊ​ടു​ത്ത് ഇ​ന്ത്യ. മ​ഴ​യെ തു​ട​ര്‍​ന്ന് എ​ട്ട് ഓ​വ​റാ​ക്കി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ ആ​റ് വി​ക്ക​റ്റ് ജ​യം സ്വ​ന്ത​മാ​ക്കി. ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര പ​ര​ന്പ​ര 1-1ല്‍ ​എ​ത്തി....