ശക്തന്‍ മാര്‍ക്കറ്റ് നാളെ തുറക്കും ; വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും ആന്റിജെന്‍ പരിശോധന നടത്തും

കോവിഡ് നിയന്ത്രങ്ങളെത്തുടര്‍ന്ന് അടച്ച ശക്തന്‍ മാര്‍ക്കറ്റ് നാളെ തുറക്കും. ഇതിന്റെ മുന്നോടിയായി മാര്‍ക്കറ്റിലെ വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും ഇന്ന് ആന്റിജെന്‍ പരിശോധന നടത്തും.

പുലര്‍ച്ചെ ഒന്ന് മുതല്‍ രാവിലെ 8 മണി വരെ മൊത്തവ്യാപര കടകള്‍ക്കും രാവിലെ 8 മുതല്‍ 12 വരെ ചില്ലറ വ്യപാരികള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാം. മീന്‍ , ഇറച്ചി കടകള്‍ തിങ്കള്‍, ബുധന്‍ ശനി ദിവസങ്ങളില്‍ മാത്രമേ തുറക്കാവൂ എന്നും നിര്‍ദേശമുണ്ട്.

ഇന്ന് നടത്തുന്ന ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ഫലമുള്ള വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും മാര്‍ക്കറ്റില്‍ എത്താം.നഗരത്തിലെ മറ്റ് മാര്‍ക്കറ്റുകളും ചൊവ്വാഴ്ച മുതല്‍ തുറക്കും. ജില്ലാ ഭരണകൂടവും വ്യാപാരികളുമായി നടന്ന ചര്‍ച്ചയിലാണ് തീരുമാനം.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കാത്തിരിപ്പിന് വിരാമം; തൃശൂര്‍ പൂരം വെടിക്കെട്ട് പൂര്‍ത്തിയായി

കാത്തിരിപ്പിനൊടുവില്‍ നടന്ന പൂരം വെടിക്കെട്ടോടെ തൃശൂര്‍ പൂരത്തിന് ഔദ്യോഗികമായി സമാപനം. കനത്ത മഴയെ തുടര്‍ന്ന് ഒമ്പത് ദിവസത്തിനു ശേഷമാണ് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ തേക്കിന്‍കാട് മൈതാനത്ത് പൂരം വെടിക്കെട്ട് നടന്നത്. മഴ...

ഐപിഎൽ: ആദ്യ രണ്ട് സ്ഥാനങ്ങൾ ലക്ഷ്യമിട്ട് രാജസ്ഥാൻ; ജയത്തോടെ സീസൺ അവസാനിപ്പിക്കാൻ ചെന്നൈ

ഐപിഎലിൽ ഇന്ന് സഞ്ജു സാംസണിൻ്റെ രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ ഏറ്റുമുട്ടും. പ്ലേ ഓഫ് സാധ്യത ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞെങ്കിലും ഇന്ന് ചെന്നൈയെ കീഴടക്കാനായാൽ രാജസ്ഥാൻ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്നിൽ എത്തും....

ഖത്തർ ലോകകപ്പിൽ കളി നിയന്ത്രിക്കാൻ വനിതകളും; ചരിത്ര൦ സൃഷ്ടിക്കാനൊരുങ്ങി ഫിഫ

പുരുഷ ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി വനിതകൾ റഫറിമാരായി എത്തുന്നു. ഖത്തർ ലോകകപ്പിൽ ആറ് വനിതാ റഫറിമാരാണ് കളി നിയന്ത്രിക്കുന്നത്. ഇതിൽ മൂന്ന് പേർ പ്രധാന റഫറിമാരും മൂന്ന് പേർ അസിസ്റ്റൻ്റ് റഫറിമാരുമാണ്....