ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാന്‍ കൊല ചെയ്ത കേസിലെ പ്രതികളെ ഇന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. കഴിഞ്ഞ ദിവസം അറസ്റ്റ് രേഖപ്പെടുത്തിയ അഞ്ച് പേര്‍ക്കും കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
ഷാനിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച വടിവാളുകളും പൊലീസ് കണ്ടെത്തി. കേസിലെ പ്രതികളില്‍ ഒരാളായ ആര്‍എസ്എസ് പ്രവര്ത്തകന് അഭിമന്യുവിനെ എത്തിച്ചാണ് വാളുകള്‍ ഒളിപ്പിച്ച സ്ഥലം അന്വേഷണ സംഘം മനസിലാക്കിയത്