തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ കെ.സുധാകരനെ വിമര്‍ശിച്ചതിന് പിന്നാലെ സംഭവത്തില്‍ ക്ഷമ ചോദിച്ച് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന് . ഷാനിമോളിന്റെ പ്രസ്താവന വിവാദമായതിനെ തുടര്‍ന്നാണ് ക്ഷമാപണമെന്നാണ് സൂചന. പ്രസ്താവന സുധാകരന് വിഷമമുണ്ടാക്കിയെങ്കില്‍ ക്ഷമചോദിക്കുന്നുവെന്ന് ഷാനി മോള് ഉസ്മാന് പറഞ്ഞു.
സുധാകരനുമായി സംസാരിക്കാതെ പ്രതികരിച്ചത് തെറ്റായി. തെന്റ പ്രസ്താവനക്ക് മറ്റ് നേതാക്കളുമായി ബന്ധമില്ലെന്നും ഷാനിമോള്‍ ഉസ്മാന് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷാനിമോള്‍ ഉസ്മാന്റെ പ്രതികരണം.