ബോളിവുഡിന്റെ സ്വന്തം കിംഗ് ഖാന് ഇന്ന് പിറന്നാള്‍.ബോളിവുഡ് കിംഗ്, കിംഗ് ഖാന് എന്നിങ്ങനെ അറിയപ്പെടുന്ന ആരാധകരുടെ സ്വന്തം എസ്ആര്‍കെക്ക് കൈരളിയുടെ പിറന്നാളാംശംസകള്.
ബോളിവുഡിന്റെ ബാദുഷ, കിംഗ് ഖാനെ കാലം വാഴ്ത്തുന്നത് അങ്ങനെയാണ്. ന്യൂഡല്‍ഹിയിലെ ഒരു ഗ്രാമത്തില്‍ നിന്ന് ബോളിവുഡിലെ ലെജന്ഡിലേക്കുള്ള അദ്ദേഹത്തിന്റെ ദൂരം ചെറുതായിരുന്നില്ല. പിന്നോട്ട് തിരിയാന്‍ ജീവിത സാഹചര്യങ്ങള്‍ പ്രേരിപ്പിച്ചിട്ടും പൊരുതി നേടിയതാണ് ഷാറൂഖ് ലോക സിനിമയിലെ കിംഗ് ഖാനെന്ന പദവി.
1988ല്‍ ‘ഫൗജി’ എന്ന ടെലിവിഷന്‍ പരമ്ബരയിലെ അഭിമന്യു റായ് എന്ന കഥാപാത്രം അവതരിപ്പിച്ചു കൊണ്ടാണ് ഖാന് അഭിനയ ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് 1989ല്‍ അസീസ് മിര്‍സയുടെ ‘സര്‍ക്കസ്’ എന്ന പരമ്ബരയിലഭിനയിച്ചു. ഇതിലെ മലയാളി ആയ കഥാപാത്രം ആയിരുന്നു ഷാരൂഖ് .
അതേ വര്‍ഷം അരുന്ധതി റോയ് രചനയെ അടിസ്ഥാനപ്പെടുത്തി എടുത്ത ‘In Which Annie Gives it Those Ones’ എന്ന ടിവി ചിത്രത്തിലും ഭാഗമായി.1992ല്‍ ദീവാന എന്ന സിനിമയിലൂടെ ബോളിവുഡില്‍ ഹരിശ്രീ കുറിച്ച ഷാരൂഖിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
പിന്നീടങ്ങോട്ട് ബോളിവുഡിലെ ഏറ്റവും മികച്ച റൊമാന്റിക് നായകന്മാരില് ഒരാളായി ഷാരൂഖ്. ബോളിവുഡ് നായികമാരായ കാജോള്‍, മാധുരി ദീക്ഷിത്, കരിഷ്മ കപൂര്‍, ജൂഹി ചൗള, ദീപിക പദുക്കോണ്‍, ആലിയ ഭട്ട്, സുസ്മിത സെന്‍, കരീന കപൂര്‍, ഐശ്വര്യ റായ് ബച്ചന് തുടങ്ങിയ നായികമാര്‍ക്കൊപ്പം അഭിനയിച്ച് നിരവധി ബോക്സ് ഓഫീസ് ഹിറ്റുകള്‍ ഷാരൂഖ് ബോളിവുഡിന് സമ്മാനിച്ചു. ഒരു കാലഘട്ടത്തിന്റെ റൊമാന്റിക് ഹീറോയായി മാറി കിംഗ് ഖാന്.
Kabhi Khushi Kabhie gham, ദില്‍വാലേ ദുല്‍ഹനിയ ലേ ജായേംഗെ, ദില്‍ തോ പാഗല്‍ ഹേ, കുച്ച് കുച്ച് ഹോത്താ ഹേ, ദില്‍ സേ, ദേവദാസ് ചക് ദേ! ഇന്ത്യ, ബാസിഗര്‍, ദര്, മൈ നെയിം ഈസ് ഖാന്, ബാദ്ഷാ, മൊഹബത്തേന്, അഞ്ജാം, കൊയ്ല, കരണ്‍ അര്ജുന്, ഡോണ്‍, ഡോണ്‍ 2, ചെന്നൈ എക്സ്പ്രസ്, ഓം ശാന്തി ഓം, ഹാപ്പി ന്യൂ ഇയര്‍, പഹേലി, തുടങ്ങിയ ചിത്രങ്ങള്‍ ഷാറൂഖിനെ ബോളിവുഡിന്റെ കിംഗ് ഖാനാക്കി.