മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയില്‍ ബോളിവുഡ് നടന് ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനെ കൂടാതെ വ്യവസായ പ്രമുഖന്റെ പെണ്മക്കളും കസ്റ്റഡിയില്‍. പിടിയിലായവര്‍ ഡല്‍ഹി സ്വദേശികളാണെന്നാണ് വിവരം .ആര്യന് ഖാനെ റേവ് പാര്‍ട്ടിയിലേക്ക് സംഘാടകര്‍ അതിഥിയായി നേരിട്ട് ക്ഷണിച്ചതാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
രഹസ്യ വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കപ്പലില്‍ എന്‍സിബി നടത്തിയ മിന്നല്‍ പരിശോധനയില്‍ കൊക്കെയ്ന്‍ ഉള്‍പ്പെടെയുള്ള നിരോധിത ലഹരി മരുന്നുകളാണ് പിടിച്ചെടുത്തത്.അതെ സമയം ഒരാഴ്ച മുന്‍പ് ഈ ആഡംബര കപ്പല്‍ കൊച്ചിയിലും എത്തിയിരുന്നു. ആര്യന് ഖാന് അടക്കം 13 പേരെ എന്‍സിബി വിശദമായി ചോദ്യം ചെയ്യുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫാഷന്‍ ടിവിയാണ് മുംബൈ തീരത്തിന് സമീപം പുറം കടലില്‍ നിര്‍ത്തിയിരുന്ന കപ്പലില്‍ റേവ് പാര്‍ട്ടി സംഘടിപ്പിച്ചിരുന്നത്.